scorecardresearch
Latest News

ആരാണ് പ്രോടെം സ്‌പീക്കർ? എന്താണ് അധികാരങ്ങൾ?

ലോക്‌സഭയിലും നിയമസഭകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളുമായുളള ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാളാണ് പ്രോടെം സ്‌പീക്കർ.

Who is a pro tem speaker

ബെംഗളൂരു: കർണാടക നിയമസഭയിൽ​ യെഡിയൂരപ്പയുടെ നേതൃത്വത്തിലുളള​ ബിജെപി സർക്കാർ നാളെ വിശ്വാസ വോട്ട് തേടാനിരിക്കെ ഗവർണർ വാജുഭായ് വാല ബിജെപിയുടെ വിരാജ് പേട്ട എംഎൽഎയായ കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്‌പീക്കറായി നിയമിച്ചു. ഇത് ശക്തമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. പ്രോടെം സ്‌പീക്കറാകാനുളള യോഗ്യത നിയമസഭയിലെ ജനപ്രതിനിധികളുടെ സീനിയോറിട്ടിയുടെ അടിസ്ഥാനത്തിൽ ആർ.വി.ദേശ്‌പാണ്ഡ്യയ്ക്കാണെന്ന് കോൺഗ്രസ് പറഞ്ഞു.

ചെറിയൊരു കാലയളവിലേയ്ക്ക് ലോക്‌സഭയുടെയും നിയമസഭകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോടെം സ്‌പീക്കർ. ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുളള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറും തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ സഭയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പ്രോടെം സ്‌പീക്കറാണ്.

എന്തെങ്കിലും കാരണവശാൽ സ്‌പീക്കർ, ഡപ്യൂട്ടി സ്‌പീക്കർ തസ്തികകൾ ഒഴിഞ്ഞു കിടന്നാൽ നിയമ നിർമ്മാണ സഭകളുടെ പ്രവർത്തനം പ്രോടെം സ്‌പീക്കറുടെ നിയന്ത്രണത്തിലാകും. ആദ്യ ലോക്‌സഭയുടെ ആദ്യ പ്രോടെം സ്‌പീക്കർ ജി.വി.മാൽവാങ്കർ ആയിരുന്നു. അദ്ദേഹം പിന്നീട് സ്‌പീക്കറായി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബി.ദാസ് പ്രോടെം സ്‌പീക്കറായി നിയമിതനായി.

പ്രോടെം സ്‌പീക്കറെ നിയമിക്കുന്നത് ലോക്‌സഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നവരുമായുളള ധാരണയുടെ അടിസ്ഥാനത്തിലാണ്. സ്ഥിരം സ്‌പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ പ്രോടെം സ്‌പീക്കറിന് സഭയുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കാം. സാധാരണ ഗതിയിൽ ആ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തെയായിരിക്കും പ്രോടെം സ്‌പീക്കറായി തിരഞ്ഞെടുക്കുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രോടെം സ്‌പീക്കറുടെ മുഖ്യ ചുമതലകളിലൊന്ന്. പിന്നെ പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കുന്ന നടപടിയും പ്രോടെം സ്‌പീക്കറുടെ ചുമതലയിലാണ് നടക്കുക. പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കന്നതോടെ പ്രോടെം സ്‌പീക്കറുടെ പ്രവർത്തനം അവസാനിക്കും.

പ്രോടെം സ്‌പീക്കറുടെ അധികാരങ്ങൾ ഇതുവരെ കൃത്യമായി നിർവചിച്ചിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ​ വോട്ട് രേഖപ്പെടുത്താൻ പ്രോടെം സ്‌പീക്കർ പദവിയിലുളള ആളിന് സാധാരണ ഗതിയിൽ സാധ്യമല്ല. എന്നാൽ, സ്‌പീക്കറുടെ പദവി തന്നെയാണ് പ്രോടെം സ്‌പീക്കറിനെന്നും ആ പദവിയിലിക്കുന്ന ആളിന് കാസ്റ്റിങ് വോട്ടിന് അധികാരമുണ്ടാകുമെന്നും നിയമ രംഗത്തുളളവർ പറയുന്നു.

Read More :   വിരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ കർണാടകയിൽ പ്രോടെം സ്‌പീക്കർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Who is a pro tem speaker karnataka elections kg bopaiah floor test bjp congress