Latest News

ആരാകും യെഡിയൂരപ്പയുടെ പകരക്കാരൻ; കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ഇവരാണ്

നിലവിലെ വിവരമനുസരിച്ച് ലിംഗായത്ത്, വോക്കലിഗ, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ളവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകാർ

Karnataka, കര്ണാടക, BJP, ബിജെപി, congress, കോണ്‍ഗ്രസ്, government, സര്‍ക്കാര്‍, governor ഗവര്‍ണര്‍

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പ രാജിവച്ചതോടെ പകരക്കാരൻ ആരാവും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുന്നു. നിരവധി പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ ആശ്രയിച്ചാവും അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നാണ് പാർട്ടി സംസ്ഥാന ഘടകത്തിൽ നിന്നുള്ളവർ പറയുന്നത്.

ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ശക്തനായ യെഡിയൂരപ്പയെ മാറ്റിയത് പാർടിക്ക് കടുപ്പമേറിയ കാര്യമായിരുന്നു. കർണാടകയിലെ ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിനപ്പുറത്തുന്നിന്നുള്ള ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനും ബിജെപി ദേശീയ നേതൃത്വം വിമുഖത കാണിച്ചേക്കില്ല. നിലവിലെ വിവരമനുസരിച്ച് ലിംഗായത്ത്, വോക്കലിഗ, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ളവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകാർ.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന ചില പ്രമുഖർ ഇവരാണ്:

മുരുകേഷ് നിരാനി, കർണാടക ഖനി മന്ത്രി

ലിംഗായത്ത് സമുദായത്തിലെ ഏറ്റവും വലിയ പഞ്ചസംശാലി വിഭാഗത്തിൽ നിന്നുള്ളയാളായതിനാൽ സംസ്ഥാന സർക്കാരിലെ ഖനന-ജിയോളജി മന്ത്രി മുരുകേഷ് നിരാനിയുടെ (56) പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഈ വിഭാഗത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് കുറച്ചുകാലമായി ഒരു ആവശ്യം ഉയർന്നിരുന്നു.

Read More: രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ

ബാഗൽകോട്ട് ജില്ലയിലെ ബിൽഗി നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം‌എൽ‌എയായ ഇദ്ദേഹം വടക്കൻ കർണാടക മേഖലയിൽ പഞ്ചസാര, എത്തനോൾ ഫാക്ടറികൾ നടത്തുന്നുണ്ട്. അവ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരിക്കൽ സന്ദർശിച്ചിൽ. 1990 ൽ ആർ‌എസ്‌എസിൽ തന്റെ പൊതുജീവിതം ആരംഭിച്ച മുരുകേഷ് നിരാനിക്ക് അമിത് ഷായുമായുള്ള അടുപ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താനുള്ള സാധ്യത വർധിപ്പിക്കും.

ഒരു വ്യവസായിയായ ഒരാളെക്കാൾ ഒരു മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനെയാണ് നേതൃത്വം പരിഗണിക്കുന്നതെങ്കിൽ നിരാനിക്ക് അവസരം നഷ്ടമാവും

അരവിന്ദ് ബെല്ലാദ്, ഹുബ്ലി-ധാർവാദ് വെസ്റ്റ് എം‌എൽ‌എ

ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള നേതാവായ അരവിന്ദ് ബെല്ലാദ് രണ്ടാം തവണയാണ് എം‌എൽ‌എ പദവിയിൽ. ആർ‌എസ്‌എസിന്റെയും ബിജെപിയുടെയും നേതാവായ മുതിർന്ന ചന്ദ്രകാന്ത് ബെല്ലാദിന്റെ മകനാണ്. പഞ്ചമസലി ലിംഗായത്ത് സമുദായാംഗമാണ് ഇദ്ദേഹം.

51 കാരനായ ബെല്ലാദ് തന്റെ ഫോൺ സംസ്ഥാന സർക്കാർ ടാപ്പുചെയ്യുന്നുവെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആരോപിച്ചിരുന്നു. പോലീസ് അന്വേഷണം നടന്നെങ്കിലും അന്ന് കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ആർ‌എസ്‌എസ് നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയാകാൻ വളരെ അടുത്തയാളാണെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. എന്നാൽ ഭരണത്തിലുള്ള പരിചയക്കുറവ് അദ്ദേഹത്തിന്റെ അവസരങ്ങളെ തടസ്സപ്പെടുത്തിയേക്കാം.

ബസവരാജ് ബോമ്മൈ, കർണാടക ആഭ്യന്തരമന്ത്രി

ബസവരാജ് ബോമ്മൈ (61) കർണാടക ആഭ്യന്തരമന്ത്രിയും യെദ്യൂരപ്പയുടെ അടുത്ത അനുയായിയുമാണ്. മുൻ മുഖ്യമന്ത്രി എസ് ആർ ബോമ്മൈയുടെ മകനാണ് ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ബസവരാജ്. ഏതാനും മാസങ്ങൾക്ക് മുമ്പ് യെദ്യൂരപ്പയ്ക്ക് പകരക്കാരനായി ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.

Read More: പെഗാസസ്: അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് മമത ബാനര്‍ജി

പിതാവ് ജനതാ പാർട്ടി നേതാവായിരുന്നതിനാൽ ‘ജനത പരിവാർ’ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ് ബോമ്മൈ. ജനതാദളത്തിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 2008 ലാണ് ബിജെപിയിൽ ചേർന്നത്. അതിന് മുമ്പ് എച്ച്ഡി ദേവേഗൗഡ, രാമകൃഷ്ണ ഹെഗ്‌ഡെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്നു.

സിഎൻ അശ്വത് നാരായണൻ, കർണാടക ഉപമുഖ്യമന്ത്രി

കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ (52) വോക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണ്. ഒരു ഡോക്ടർ ആയ അദ്ദേഹത്തെ പ്രതിച്ഛായ നിലനിർത്തുന്ന വിദ്യാസമ്പന്നനുമായ നേതാവായി പാർട്ടി വൃത്തങ്ങളിൽ വിലയിരുത്തുന്നു.

2008 മുതൽ മല്ലേശ്വരം ബെംഗളൂരുവിൽ നിന്നുള്ള എം‌എൽ‌എയാണ് . പ്രബലമായ വോക്കലിഗ മേഖലയിൽ നിന്നുള്ള അദ്ദേഹം പാർട്ടിയിലെ ആ സമുദായത്തിന്റെ മുഖമാണ്.

സി ടി രവി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി

വോക്കലിഗ സമുദായത്തിൽ നിന്നുള്ള സി.ടി രവി (54) യെഡിയൂരപ്പ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുകയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാവുകയും ചെയ്തിരുന്നു. സംഘപരിവാർ പശ്ചാത്തലമുള്ള അദ്ദേഹം ബിജെപിയുടെ ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷുമായും മറ്റ് കേന്ദ്ര നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്നു.

ചിക്മഗളൂരുവിൽ നിന്ന് നാല് തവണ എം‌എൽ‌എയായ രവി തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന നേതാവാണ്. വോക്കാലിഗ സമുദായത്തിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയെ ബിജെപി തിരഞ്ഞെടുക്കുകയാണെങ്കിൽ, രവിയെ പരിഗണിചേക്കാം

പ്രൽ‌ഹാദ് ജോഷി, കേന്ദ്ര കൽക്കരി മന്ത്രി

വടക്കൻ കർണാടകയിൽ നിന്നുള്ള ബ്രാഹ്മണ നേതാവാണ് ധാർവാദിൽ നിന്ന് നാല് തവണ എംപിയായ പ്രൽഹാദ് ജോഷി (58). പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും മറ്റ് ദേശീയ നേതാക്കളുമായും അടുപ്പമുള്ള നേതാവാണ് ജോഷി.

2013 ൽ യെഡിയൂരപ്പ ബിജെപി വിട്ട് കർണാടക ജനതാ പാർട്ടി (കെജെപി) രൂപീകരിച്ചതിനുശേഷം ജോഷിയാണ് കർണാടകയിൽ ബിജെപിക്ക് നേതൃത്വം നൽകിയത്. ജോഷിയെ പ്രാപ്തിയുള്ള ഭരണാധികാരിയായി പാർട്ടിക്കകത്ത് വിലയിരുത്തുന്നു. 1988ന് ശേഷം കർണാടകയിൽ ഒരു ബ്രാഹ്മണ മുഖ്യമന്ത്രി വന്നിട്ടില്ല എന്നതിനാൽ അദ്ദേഹത്തിന്റെ സാധ്യതകൾ വളരെ കുറവാണ്.

ബി എൽ സന്തോഷ്, ബിജെപി ദേശീയ സംഘാടക സെക്രട്ടറി

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് നേരത്തെ കർണാടകയിൽ നിന്നുള്ള ഒരു മുഴുവൻ സമയ ആർ‌എസ്‌എസ് പ്രവർത്തകനായിരുന്നതിനാൽ അദ്ദേഹത്തിൻറെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നു. യെദ്യൂരപ്പയുമായി പലപ്പോഴും വൈരുദ്ധ്യം വച്ചുപുലർത്തിയിരുന്ന അദ്ദേഹം കർണാടകയിൽ പാർട്ടിയുടെ ചുമതലയുള്ള ശക്തനായ നേതാവായി അറിയപ്പെടുന്നു.

ഉഡുപ്പിയിൽ നിന്നുള്ള ഒരു ബ്രാഹ്മണനായ അദ്ദേഹം ദാവൻഗിരിയിൽ നിന്ന് എഞ്ചിനീയറിംഗ് പഠിക്കുകയും ചെറുപ്പത്തിൽത്തന്നെ ഒരു മുഴുവൻ സമയ പ്രവർത്തകനായി ആർ‌എസ്‌എസിൽ ചേരുകയും ചെയ്തു. വർഷങ്ങളോളം അദ്ദേഹം യെദ്യൂരപ്പയുടെ ജന്മനാടായ ഷിമോഗയിൽ പാർട്ടി ചുമതലകൾ വഹിച്ചിരുന്നു.

തയ്യാറാക്കിയത്: ദർശൻ ദേവരിയ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Who are frontrunners to replace yediyurappa as karnataka cm

Next Story
പെഗാസസ്: സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് തരൂർSashi Tharoor, Shashi Tharoor, Pegasus project, Pegasus, pegasus spyware, Shashi tharoor on pegasus, pegasus latest news, pegasus project news, Shashi Tharoor news, Indian Express news, തരൂർ, ശശി തരൂർ, പെഗാസസ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com