സിനോവാക് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് നിര്‍മിത വാക്സിനാണിത്

Sinovac Vaccine, Covid 19

ജെനീവ: ചൈനിസ് മരുന്ന് നിര്‍മാണ കമ്പനിയായ സിനോവാക് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിന് ലോകാരോഗ്യം സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് നിര്‍മിത വാക്സിനാണിത്.

ഒരു ഉൽപ്പന്നത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള സൂചികയാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പട്ടിക. വാക്സിനേഷൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതിനാൽ നിരവധി രാജ്യങ്ങള്‍ വലിയ തോതില്‍ വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ദരിദ്ര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുന്നതിനുള്ള ആഗോള പദ്ധതിയായ കോവാക്സിൽ ചൈനീസ് വാക്സിന്‍ ഉള്‍പ്പെടുത്തും.

Also Read: കിടപ്പ് രോഗികള്‍ക്ക് വാക്സിനേഷന്‍ വീടുകളില്‍; മാര്‍ഗനിര്‍ദേശങ്ങള്‍

സിനോവാക് വാക്സിന്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള രണ്ട് മുതല്‍ നാല് ആഴ്ച വരെയാണ്. പ്രായമായര്‍ക്ക് കൂടുതല്‍ ഫലപ്രദമാണ് വാക്സിന്‍. കുത്തിവയ്പ്പെടുക്കുന്നതില്‍ ഉയര്‍ന്ന പ്രായപരിധി ഇല്ല. വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Who approves sinovac vaccine

Next Story
സിബിഎസ്ഇ, ഐസിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കിCBSE, Plus Two Exam
The moderation of comments is automated and not cleared manually by malayalam.indianexpress.com