scorecardresearch

ആധാര്‍ നിര്‍ബന്ധിതമാക്കിയത് എവിടെയൊക്കെ ?

വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധമായും ആധാര്‍ സമര്‍പ്പിക്കേണ്ടത് എവിടെയൊക്കെയാണ് എന്ന് നോക്കാം.

വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധമായും ആധാര്‍ സമര്‍പ്പിക്കേണ്ടത് എവിടെയൊക്കെയാണ് എന്ന് നോക്കാം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Now, UIDAI to introduce facial authentication for Aadhaar in ‘fusion mode’

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പല സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞകുറച്ചുമാസങ്ങള്‍കൊണ്ട് ഏറ്റവും വിലപ്പെട്ട രേഖയായി മാറിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ് എന്ന ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്. പല സ്ഥലങ്ങളിലും ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധമായും ആധാര്‍ സമര്‍പ്പിക്കേണ്ടത് എവിടെയൊക്കെ എന്ന കാര്യത്തിലും സംശയങ്ങള്‍ തുടരുകയുമാണ്.

Advertisment

ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖ എന്ന രീതിയില്‍ എല്ലാ സ്ഥലത്തും നിര്‍ബന്ധിതമല്ലായെങ്കിലും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. മെഡികല്‍ ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കുകയാണ് എങ്കില്‍ ചില കാര്യങ്ങള്‍ എളുപ്പമാകും.

ആധാര്‍ എവിടെയോക്കെയാണ് നിര്‍ബന്ധമാകുന്നത് എന്ന് നോക്കാം :

നികുതി, സാമ്പത്തിക സേവനങ്ങള്‍

ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുവാനായി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇനി ആധാര്‍ കാര്‍ഡ് ഇല്ലാത്തൊരാള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കണം എങ്കില്‍ ആധാറിനായി നല്‍കിയ അപേക്ഷയുടെ തെളിവ് നല്‍കിയാല്‍ മതിയാവും. ആധാര്‍ ആപേക്ഷിക്കുമ്പോള്‍ കിട്ടുന്ന ആധാര്‍ അംഗത്വ ഐഡി മാത്രമാണ് അതിനാവശ്യം. അതുകൂടാതെ ബാങ്ക് അക്കൗണ്ട് തുറന്നിട്ട് ആറുമാസത്തിനുള്ളില്‍ ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും സമര്‍പ്പിക്കണം എന്നാണ് ബാങ്കുകള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. അല്ലാത്തപക്ഷം ബാങ്കുകള്‍ക്ക് അക്കൗണ്ട് സേവനങ്ങള്‍ തടഞ്ഞുവെക്കുവാനാകും. അതിനുപുറമേ 50,000 രൂപയ്ക്ക് മുകളിലുള്ള സാമ്പത്തികസേവനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാണ്‌.

ആദായനികുതി അടക്കുന്നതിന്‌ ആധാറിനു പുറമേ പാന്‍കാര്‍ഡും സമര്‍പ്പിക്കുക എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്രമേണ പാന്‍ കാര്‍ഡ് സംവിധാനത്തെയും ബയോമെട്രിക് സേവനങ്ങളുമായി ബന്ധിപ്പിക്കുവാനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നിലേറെ നികുതി വിവരങ്ങള്‍ നല്‍കികൊണ്ട് ആദായനികുതി വെട്ടിക്കുന്നത് തടയാനാണ് ഇത്.

Advertisment

ആരോഗ്യസേവനം പോഷകാഹാരം

രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. ആംബുലന്‍സില്‍ കയറണമെങ്കില്‍ രോഗികള്‍ അല്ലെങ്കില്‍ രോഗിയുടെ കൂടെയുള്ള ഒരാളെങ്കിലും ആധാര്‍ കാര്‍ഡ് നല്‍കണം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

പരിഷ്കരിച്ച ദേശീയ ക്ഷയ നിയന്ത്രണം പ്രോഗ്രാമിന്‍റെ ഗുണഭോക്താക്കളായികൊണ്ട് ക്ഷയരോഗ ചികിത്സാസഹായം ലഭിക്കണമെങ്കിലും ആധാര്‍ സമര്‍പ്പിക്കണം. ദേശീയ ആരോഹ്യ മിഷന്‍ പ്രകാരം പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സഹായങ്ങള്‍ക്കായും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ക്ഷേമപ്രവര്‍ത്തനം സബ്സിഡി

ബീഡി / ഇരുമ്പയിര് / ചുണ്ണാമ്പുകല്ല് തൊഴിലാളികൾക്ക് വീടുനിര്‍മിക്കാനുള്ള സബ്സിഡി പ്രയോജനപ്പെടുത്താൻ ആധാര്‍ നിർബന്ധമാണ്.

കര്‍ഷകര്‍ക്കും

ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിന്‍റെ കീഴിലുള്ള ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ആധാര്‍ നിര്‍ബന്ധമാണ്‌. ജലം, സാമൂഹ്യസേവനം, ജലം, ദേശീയ സാമൂഹ്യസഹായം എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read More : ആധാർ - നുണകളും മിഥ്യാധാരണകളും

വിദ്യാഭ്യാസം

കോളേജ് വിദ്യാഭ്യാസത്തിനായി കേന്ദ്ര സ്കോളര്‍ഷിപ്പ്‌ അപേക്ഷിക്കുവാന്‍ ആധാര്‍ വേണം. ദേശീയ മെറിറ്റ് സ്കോളര്‍ഷിപ്പില്‍ പെടുത്തി സ്കോളര്‍ഷിപ്പ്, സാമ്പത്തിക സഹായം എന്നിവ ലഭിക്കുവാനായി ആധാര്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. സര്‍വശിക്ഷ അഭ്യാന്‍റെ കീഴില്‍ ആറിനും പതിനാലിനും ഇടയില്‍ വയസ്സുള്ള വികലാംഗരായ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാണ്‌. ജൂണ്‍ 30 ആണ് ഇത് സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

സാമൂഹ്യ-സാമ്പത്തിക ശാക്തീകരണം

ഗൃഹകല്യാണ്‍ കേന്ദ്ര പദ്ധതിക്കായി ആധാര്‍ നിര്‍ബന്ധിതമാക്കി. ജൂൺ 30 നു കാലാവധി അവസാനിക്കുന്ന കരാര്‍ തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതിക്കും ആധാര്‍ നിർബന്ധമാണ്. ഭോപാല്‍ വിഷവാതകദുരന്തത്തിന്‍റെ ഇരകളായവര്‍ക്കു നഷ്ടപരിഹാരം കൈപറ്റണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്‌. ജൂണ്‍ 30 ആണ് അതിനായുള്ള അവസാന തീയതി.

കുട്ടികള്‍ക്ക്

വനിതാശിശുവികസന മന്ത്രാലയത്തിന്റെ ശിശു വികസന സേവനത്തിനു കീഴില്‍ പരിശീലനം ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. ഇതേപദ്ധതിയിലുള്ള പാചകക്കാരും ഹെല്‍പര്‍മാരും ആധാര്‍ റെജിസ്റ്റര്‍ ചെയ്യുക എന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക്

ജനനിസുരക്ഷയോജനയ്ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്‌. ദേശീയ സ്ത്രീ ശാക്തീകരണ മിഷനുള്ള സാമ്പത്തിക സഹായം കൈപറ്റണം എങ്കില്‍ ആധാര്‍ സമര്‍പിക്കണം. കൗമാരകാരികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്‌.

മാതൃശിശു ആനുകൂല്യ പദ്ധതി, സംയോജിത ശിശു സംരക്ഷണ പദ്ധതി, തൊഴിലധിഷ്ഠിത പരിശീലനത്തിനും വായ്പ്പലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാങ്കേതികം, പെട്രോ കെമികല്‍, പ്ലാസ്റിക് പ്രോസസിംഗ് എന്നീ മേഖലകളില്‍ സംഭാവന ചെയ്യുന്ന സ്ത്രീകള്‍ക്കായുള്ള അവാര്‍ഡുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകും. ഇതുകൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്കായുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കും ആധാര്‍ നിര്‍ബന്ധിതമാന്ക്കിയിട്ടുണ്ട്.

Read More : സ്‍കൂള്‍ ഉച്ചഭക്ഷണത്തിന് ആധാര്‍: കേന്ദ്ര നടപടി വിചിത്രവും അപഹാസ്യവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Aadhaar Card Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: