scorecardresearch

ബ്രിജ് ഭൂഷണെ എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് കോണ്‍ഗ്രസ്; പ്രധാനമന്ത്രിയുടെ മൗനത്തില്‍ കടുത്ത വിമര്‍ശനം

കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍

കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍

author-image
WebDesk
New Update
Brij Bhushan | Sexual Abuse | Wrestlers

ബ്രിജ് ഭൂഷൺ

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യവുമായി കോണ്‍ഗ്രസ്. ബിജെപി എംപി ലൈംഗികാതിക്രമം, പീഡനം, വേട്ടയാടൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്ന് ഡൽഹി പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം..

Advertisment

കുറ്റപത്രത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണിന് മുകളില്‍ ചാര്‍ത്തിയിരിക്കുന്നത്. എംപി സ്ഥാനത്ത് ബ്രിജ് ഭൂഷണ്‍ തുടരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന ചോദ്യവും കോണ്‍ഗ്രസ് ഉന്നയിച്ചു.

സർക്കാർ നിയോഗിച്ച മേൽനോട്ട സമിതിക്ക് മുമ്പാകെ ഉന്നയിക്കപ്പെട്ട അതേ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നതും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.

"ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി താരങ്ങളേയും പരിശീലകരേയും റഫറിമാരേയും വിളിച്ച് വിവരങ്ങള്‍ തേടിയിരുന്നു. ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് അന്ന് ഗുസ്തി ഫെഡറേഷന്‍ തലവനെതിരെ ഉന്നയിച്ചിരുന്നത്. ഏപ്രിലില്‍ ഈ റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചതിന് ശേഷം ഒരുതരത്തിലുമുള്ള അന്വേഷണവും ഉണ്ടായില്ല. പൊലീസ് അന്വേഷണത്തിനുള്ള ശുപാര്‍ശ പോലും നടത്തിയില്ല," കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേത് പറഞ്ഞു.

Advertisment

ആറ് ഗുസ്തി താരങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെക്ഷൻ 506 (ഭീഷണിപ്പെടുത്തൽ), 354 (സ്ത്രീത്വത്തെ അപമാനിക്കല്‍), 354 എ (ലൈംഗിക പീഡനം), 354 ഡി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ട് കേസുകളില്‍ 354, 354 എ, 354 ഡി എന്നിവയും, നാല് കേസുകളില്‍ 354, 354 എയും ചുമത്തിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

"കേന്ദ്ര സര്‍ക്കാര്‍ ഇനിയും മൗനം തുടരുമോ. ബ്രിജ് ഭൂഷണ്‍ ബിജെപി എംപിയായി പാര്‍ലമെന്റില്‍ തുടരുമോ. കുറ്റവാളിക്ക് സംരക്ഷണം കൊടുക്കുന്നത് ബിജെപി അവസാനിപ്പിക്കില്ലെ. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്. ബ്രിജ് ഭൂഷണെ എപ്പോള്‍ അറസ്റ്റ് ചെയ്യും," സുപ്രിയ ചോദിച്ചു.

Wrestler Sexual Harassment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: