Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കര്‍ഷകര്‍ക്ക് ഭക്ഷണവും വെളളവും ഒരുക്കി മുസ്ലിം സംഘടനകള്‍; സ്വീകരിച്ചത് ‘ലാല്‍സലാം’ വിളികളോടെ

തങ്ങളെ ഊട്ടിയ കര്‍ഷകര്‍ക്ക് തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവരുടെ പ്രവൃത്തി

മുംബൈ: രാജ്യത്ത് മുഴുവന്‍ അലയൊലി തീര്‍ത്ത് മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ചുളള റിപ്പോര്‍ട്ടില്‍ ട്രാഫിക് ബുദ്ധിമുട്ടുകളുടേയും ഓഫീസ് സമയം തെറ്റി എത്തുന്നതിനേയും കുറിച്ചാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നാസിക്കില്‍ നിന്നും 180 കി.മി. കാല്‍നടയായി 35,000 കര്‍ഷകര്‍ മുംബൈയില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാനും റോഡരികുകളില്‍ കാത്തു നിന്നവരും വാര്‍ത്തകളില്‍ നിറയേണ്ടതാണ്.

റസിഡന്‍സ് അസോസിയേഷനുകള്‍, മതസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെയൊക്കെ നേതൃത്വത്തില്‍ ജനങ്ങള്‍ കര്‍ഷകര്‍ക്ക് ഭക്ഷണവും സ്നേഹവും നല്‍കി സ്വീകരിച്ചു.

എന്നാല്‍ റഹ്മാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള പ്രവര്‍ത്തകര്‍ ഏറെ സജീവമായാണ് കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നത്. തങ്ങളെ ഊട്ടിയ കര്‍ഷകര്‍ക്ക് തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവരുടെ പ്രവൃത്തി. തങ്ങള്‍ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും എന്നാല്‍ ജനങ്ങള്‍ സ്നേഹത്തോടെ തങ്ങളെ സഹായിക്കുകയാണെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു.

രാത്രി ഏറെ വൈകിയും പല സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2 മണിയോടെയാണ് മാര്‍ച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ എത്തിയത്. രാവിലെ 4.30ഓടെ ബൈക്കുളയില്‍ എത്തിയപ്പോള്‍ റഹ്മാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകള്‍ വെളളവും ഈത്തപ്പഴവും ബിസ്കറ്റുകളും വിതരണം ചെയ്തു. പരസ്പരം ‘ലാല്‍സലാം’ പറഞ്ഞ് അഭിവാദ്യം ചെയ്താണ് കര്‍ഷക മാര്‍ച്ച് കടന്നുപോയത്.

Read More : കര്‍ഷക പ്രക്ഷോഭം ചിത്രങ്ങളിലൂടെ

കൂടാതെ മുസ്ലിം സംഘടനയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണവും എത്തിച്ച് കൊടുത്തു. കര്‍ഷകരില്‍ കൂടുതലും നാഷിക്, അഹമ്മദ്നഗര്‍, താനെ എന്നിവിടങ്ങളില്‍ നിന്നുളള ആദിവാസി കര്‍ഷകരാണ്. വിളകള്‍ക്ക് മികച്ച വിലയും വനാവകാശ നിയമവും ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.
സമരം ഒത്തുതീർക്കാനുളള ചർച്ചകൾക്കായി കർഷക പ്രതിനിധികൾ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ഇവർ ചർച്ച നടത്തും.

അതേസമയം കർഷകരുടെ 90 ശതമാനം ആവശ്യങ്ങൾക്കും പരിഹാരം കാണുമെന്നും, ഉറപ്പുകൾ എഴുതി നൽകുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. “കർഷകരുടെ ആവശ്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചർച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങൾക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മാർച്ച് ആസാദ് മൈതാനത്ത് നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് പുറപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊളളാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചർച്ച വിജയിക്കുകയാണെങ്കിൽ മഹാരാഷ്ട്രയിൽ കർഷകർ ഐതിഹാസിക സമര വിജയം കുറിക്കും. അത് സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎമ്മിനും അഖിലേന്ത്യ കിസാൻ സഭയ്ക്കും പുത്തൻ ഊർജ്ജവും ആവേശവും നൽകും, കർഷകർക്ക് പുതുജീവനും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: When the long march of kisan sabha reached byculla junction

Next Story
കര്‍ഷക മാർച്ചിന് പിന്തുണയുമായി സിനിമാ ലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express