കാൻബെറ: ദേശീയപാതയിൽ സൈൻ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽനിന്നും 53 കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. തുല്ലമറൈൻ ഫ്രീവേയിലൂടെ മെൽബണിലേക്ക് കാറിൽ പോവുകയായിരുന്നു 53 കാരി. പെട്ടെന്നാണ് റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡ് കാറിനു മുകളിലേക്ക് വീണത്. കാറിന്റെ മുകൾഭാഗം മുഴുവൻ തകർന്നു. കാറോടിച്ചിരുന്ന 53 കാരി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നാലോ അഞ്ചോ അടി ഉയരത്തിലുള്ള സൈൻ ബോർഡാണ് താഴെ വീണത്. അപകടത്തിന്റെ വീഡിയോ ദൃശ്യം 9 ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് ആ വഴി വരികയായിരുന്ന ഒരാളാണ് ദൃശ്യം പകർത്തിയത്.

അപകടത്തിൽപ്പെട്ട സ്ത്രീയെ ഉടൻ തന്നെ റോയൽ മെൽബൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിനും കൈയ്ക്കും ചെറിയ പരുക്കേറ്റതായും മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ