Union Budget 2020 Date: ന്യൂഡൽഹി: 2020-21 ലെ പൊതു ബജറ്റ് ഫെബ്രുവരി 1 ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്ത ബജറ്റാണിത്. ധമന്ത്രി എന്ന നിലയിൽ രണ്ടാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

Read Here: Budget 2020 LIVE updates: കേന്ദ്ര ബജറ്റ് അൽപ്പ സമയത്തിനകം; ധനമന്ത്രി പാർലമെന്റിലേക്ക്Budget 2020: ‘ഹല്‍വാ ചടങ്ങ്’ എന്താണ്?: അറിയേണ്ടതെല്ലാം

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും, 2019-20 ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 11 വർഷത്തെ ഏറ്റവും താഴ്ന്ന 5 ശതമാനത്തിലാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റ് അവതരണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കാർഷിക മേഖലയെ ഏകോപിപ്പിക്കുന്ന നയങ്ങൾ എന്നിവയാണ് വരാനിരിക്കുന്ന ബജറ്റിൽ ഊന്നൽ നൽകണമെന്ന് വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നത്.

ജനുവരി 31 നാണ് ബജറ്റ് സമ്മേളനം തുടങ്ങുക. ഏപ്രിൽ 3 ന് അവസാനിക്കും. ഫെബ്രുവരി 11 ന് അവസാനിക്കുന്ന സഭാ നടപടികൾ മാർച്ച് 2 ന് വീണ്ടും പുനരാരംഭിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിനുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സെഷൻ ആരംഭിക്കും.

Read Here: Union Budget 2020: കേന്ദ്ര ബജറ്റ് 2020: അഞ്ചു നിര്‍ണ്ണായക ഘടകങ്ങള്‍

മാർച്ച് 7 മുതൽ 10 വരെ ബജറ്റ് സമ്മേളനം ഉണ്ടാകില്ല. മാർച്ച് 10 ന് ഹോളിയാണ്. മാർച്ച് 9 ന് അവധിയാണ്. രാം നവമി ആയതിനാൽ ഏപ്രിൽ 2 നും സമ്മേളനം ഉണ്ടാവില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook