പാർലമെന്റിന്റെ 2022 വർഷത്തെ ബജറ്റ് സമ്മേളനം 2022 ജനുവരി 31 തിങ്കളാഴ്ച ആരംഭിക്കുമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും.
സമ്മേളനം രണ്ട് ഭാഗങ്ങളായി നടക്കും. ആദ്യ ഭാഗം ഫെബ്രുവരി 11 ന് അവസാനിക്കും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ എട്ട് വരെ തുടരുമെന്ന്റിപ്പോർട്ട് പറയുന്നു.
എന്താണ് സാമ്പത്തിക സർവേ, അത് എപ്പോൾ അവതരിപ്പിക്കും?
കഴിഞ്ഞ ഒരു വർഷത്തെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, അത് പ്രതീക്ഷിക്കുന്ന പ്രധാന വെല്ലുവിളികൾ, അവയുടെ സാധ്യമായ പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് സാമ്പത്തിക സർവേ.
Also Read: സ്കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം, ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം€
2021-22 സാമ്പത്തിക സർവേ ജനുവരി 31 ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം മേശപ്പുറത്ത് വയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
2022-23 വർഷത്തെ കേന്ദ്ര ബജറ്റ് എപ്പോഴാണ് അവതരിപ്പിക്കുക?
കേന്ദ്ര ബജറ്റ് 2022 ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.
കോവിഡ് -19 കേസുകളുടെ വർദ്ധനവിനിടയിൽ, പാർലമെന്റ് അംഗങ്ങൾക്കും പാർലമെന്റ് സമുച്ചയത്തിൽ പ്രവേശിക്കുന്നവർക്കും നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ടും പൂർണ്ണമായും വാക്സിനേഷൻ ചെയ്ത സർട്ടിഫിക്കറ്റും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് പാർലമെന്ററി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറഞ്ഞു.
അടുത്തിടെ, കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ആഴ്ചകൾക്ക് മുമ്പ് നാന്നൂറിലധികം പാർലമെന്റ് ജീവനക്കാർക്ക് കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.