scorecardresearch
Latest News

സുവർണ ക്ഷേത്രത്തിൽ ചപ്പാത്തി പരത്തി കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും

ഏഴു ദിവസത്തെ സന്ദർശനത്തിനായാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയത്

സുവർണ ക്ഷേത്രത്തിൽ ചപ്പാത്തി പരത്തി കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും

അമൃത്സർ (പഞ്ചാബ്): കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചു. പ്രധാനമന്ത്രിക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയും കുടുംബവും സേവനത്തിന്റെ ഭാഗമായി ചപ്പാത്തിയും പരത്തി. സുവർണ ക്ഷേത്രത്തിൽ എത്തുന്ന ആരാധകർ സേവ ചെയ്യുന്നതിന്റെ ഭാഗമായി ചപ്പാത്തി പരത്താറുണ്ട്.

അമൃത്സറിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിയെ നവ്ജ്യോത് സിങ് സിദ്ദുവാണ് സ്വീകരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഏഴു ദിവസത്തെ സന്ദർശനത്തിനായാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയത്. വെളളിയാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ അലഹബാദിലെത്തിയ ജസ്റ്റിൻ ട്രൂഡോ സബർമതി ആശ്രമം സന്ദർശിക്കുകയും ഐഐഎമ്മിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നലെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഫർഖാൻ അക്തർ തുടങ്ങിയവരടക്കമുളള താരങ്ങളുമായും അദ്ദേഹം സംവദിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: When canadian pm justin trudeau rolled chapatis at golden temple