scorecardresearch

രാജ്യത്ത് ഗോതമ്പ് ഉത്പാദനത്തില്‍ ഇടിവ്; പല വിളകളിലും വര്‍ധനവ്

അരി, ചോളം, പയർ, കടുക്, എണ്ണക്കുരു, കരിമ്പ് തുടങ്ങി നിരവധി വിളകളുടെ ഉത്പാദനം റെക്കോര്‍ഡിലെത്തി

അരി, ചോളം, പയർ, കടുക്, എണ്ണക്കുരു, കരിമ്പ് തുടങ്ങി നിരവധി വിളകളുടെ ഉത്പാദനം റെക്കോര്‍ഡിലെത്തി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Wheat Production

ന്യൂഡല്‍ഹി: രാജ്യത്ത് ഗോതമ്പ് ഉത്പാദനം കുറഞ്ഞതായി കാര്‍ഷിക മന്ത്രാലയം. 2020-2021 കാലഘട്ടത്തില്‍ ഗോതമ്പ് ഉത്പാദനം 109.59 ദശലക്ഷം ടണ്ണായിരുന്നു. എന്നാല്‍ 2021-2022 ല്‍ ഇത് 106.84 ടണ്ണായി കുറഞ്ഞു. മന്ത്രാലയം പുറത്തിറക്കിയ ഫോര്‍ത്ത് അഡ്വാന്‍സ് എസ്റ്റിമേറ്റ്സ് ഓഫ് പ്രൊഡക്ഷന്‍ ഓഫ് ഫുഡ്ഗ്രെയിന്‍സ് 2021-2022 പ്രകാരമാണ് കണക്കുകള്‍.

Advertisment

2021-22 കാലയളവിൽ ഗോതമ്പ് ഉത്പാദനം 106.84 ദശലക്ഷം ടണ്ണാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഗോതമ്പ് ഉൽപാദനമായ 103.88 ദശലക്ഷം ടണ്ണിനേക്കാൾ 2.96 ദശലക്ഷം ടൺ കൂടുതലാണിത്.

2021-22 ല്‍ 110 ദശലക്ഷണം ടണ്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ കണക്കുകള്‍ അനുസരിച്ച് ലക്ഷ്യമിടുന്നതിനേക്കാള്‍ 2.87 ശതമാനം കുറവാണ്. 2019-2020 ല്‍ 107.86 ദശലക്ഷം ടണ്‍ ഗോതമ്പാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്.

publive-image

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ് സി ഐ) ഗോതമ്പ് സ്റ്റോക്ക് 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞ സമയത്താണ് ഉത്പാദനത്തിലും ഇടിവുണ്ടായിരിക്കുന്നക്. എഫ്‌സി‌ഐ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, 2022 ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ച് ഗോതമ്പ് സ്റ്റോക്ക് 26.645 ദശലക്ഷം ടണ്ണാണ്.

Advertisment

2009 ഓഗസ്റ്റിലാണ് ഏറ്റവും താഴ്ന്ന നിരക്ക് ഇതിന് മുന്‍പ് രേഖപ്പെടുത്തിയത്, 31.623 ദശലക്ഷം. കഴിഞ്ഞ രണ്ട് വർഷമായി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം ഗോതമ്പിന്റെ വിഹിതം വിനിയോഗിച്ചതിന്റെ ഫലമായി 18.794 ദശലക്ഷം ടൺ സംഭരണം കുറഞ്ഞതും, നിലവിലെ റാബി വിപണന സീസണിൽ 18.794 മില്യൺ ടൺ ആയതുമാണ് സ്റ്റോക്കിലെ ഇടിവിന് കാരണം.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉത്പാദനം 2021-22 ൽ 315.72 ദശലക്ഷം ടണ്ണായി വര്‍ധിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഈ വർഷത്തെ ഉത്പാദനലക്ഷ്യമായ 307.31 ദശലക്ഷം ടണ്ണിനെക്കാലും 2020-21 ൽ രേഖപ്പെടുത്തിയ 310.74 ദശലക്ഷം ടണ്ണിനേക്കാലും കൂടുതലാണിത്.

2021-22ൽ കണക്കാക്കിയ മൊത്തം ഭക്ഷ്യധാന്യ ഉത്പാദനത്തിൽ, റാബി ഉൽപ്പാദനം 159.68 ദശലക്ഷം ടണ്ണും ഖാരിഫ് ഉൽപ്പാദനം 156.04 ദശലക്ഷം ടണ്ണുമാണ്.

“അരി, ചോളം, പയർ, പയർ, റാപ്സീഡ്, കടുക്, എണ്ണക്കുരു, കരിമ്പ് എന്നിവയില്‍ റെക്കോർഡ് ഉത്പാദനം കണക്കാക്കുന്നു,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എസ്റ്റിമേറ്റ് പ്രകാരം, “2021-22 ലെ പ്രധാന വിളകളുടെ കണക്കാക്കിയ ഉൽപ്പാദനം ഇപ്രകാരമാണ്. ഭക്ഷ്യധാന്യങ്ങൾ 315.72 ദശലക്ഷം ടൺ, അരി 130.29 ദശലക്ഷം ടൺ (റെക്കോർഡ്), ഗോതമ്പ് 106.84 ദശലക്ഷം ടൺ, ന്യൂട്രി/നാടൻ ധാന്യങ്ങൾ 50.92 ദശലക്ഷം ടണ്‍, ചോളം 33.62 ദശലക്ഷം ടൺ (റെക്കോർഡ്), പയറുവർഗ്ഗങ്ങൾ 27.69 ദശലക്ഷം ടൺ (റെക്കോർഡ്), പരിപ്പ് 4.34 ദശലക്ഷം ടൺ, കടല 13.75 ദശലക്ഷം ടൺ (റെക്കോർഡ്), എണ്ണക്കുരു 37.70 ദശലക്ഷം ടൺ (റെക്കോർഡ്), നിലക്കടല 10.11 ദശലക്ഷം ടൺ, സോയാബീൻ 12.99 ദശലക്ഷം ടൺ, കടുക് 11.75 ദശലക്ഷം ടൺ (റെക്കോർഡ്), കരിമ്പ് 431.81 ദശലക്ഷം ടൺ (റെക്കോർഡ്), പരുത്തി 31.20 ദശലക്ഷം ബെയിൽസ് (ഓരോന്നിനും 170 കിലോ), ചണവും മെസ്റ്റയും 10.32 ദശലക്ഷം ബെയ്‌ൽ (ഓരോന്നിനും 180 കിലോ),” പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയില്‍ പറയുന്നത് അനുസരിച്ച്, 2021-22 ലെ അരിയുടെ മൊത്തം ഉത്പാദനം 130.29 ദശലക്ഷം ടണ്ണാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉത്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാൾ 13.85 ദശലക്ഷം ടൺ കൂടുതലാണിത്.

ഭക്ഷ്യധാന്യ ഉത്പാദന കണക്കുകള്‍ വിശദീകരിച്ച കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, സർക്കാരിന്റെ കർഷക സൗഹൃദ നയങ്ങളും കർഷകരുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ് നിരവധി വിളകളുടെ റെക്കോർഡ് ഉൽപ്പാദനമെന്ന് പറഞ്ഞു.

Central Government Farmer Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: