വലിയ ആഡംബരമോ ചടങ്ങുകളോ ഉണ്ടായിരുന്നില്ല. വധുവിന്റെ ഭാഗത്ത്നിന്നു 11 വയസ്സുള്ള പെൺകുട്ടിയും ഒൻപത് വയസ്സുള്ള ആൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. എന്നിട്ടും ആ വിവഹം മനോഹരമായി നടന്നു. ചുവന്ന സാരിയും മരതകപ്പച്ച വളകളും ധരിച്ച വധു പ്രചിതാ ധിസെ, തന്റെ കൊച്ചുകുട്ടികളുടെ സാന്നിധ്യത്തിൽ പുനർവിവാഹം ചെയ്തു.
സ്ത്രീകളുടെ പുനർവിവാഹത്തെക്കുറിച്ച് കേട്ടാൽ നെറ്റിചുളിക്കുന്ന ഇന്ത്യ പോലെയൊരു രാജ്യത്തിന്റെ പുരുഷാധിപത്യ സമൂഹത്തിൽ തന്നെയാണ്
സ്ത്രീകളുടെ പുനർവിവാഹത്തിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ നിന്നുള്ള 22 സ്ത്രീകളുടെ പുനർവിവാഹമാണ് ഇതുവരെ വാട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയത്. കൊറോണ ഏകൽ മഹിളാ പുനർവാസൻ സമിതി എന്ന എൻജിഒയാണ് കൊവിഡ് ബാധിച്ച് പങ്കാളിയെ നഷ്ടപ്പെട്ട സ്ത്രീകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഈ സ്ത്രീകൾക്കായി മാത്രമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചെങ്കിലും, പിന്നീട് പുരുഷന്മാരും ഗ്രൂപ്പിലേക്ക് ചേർന്നു. വിഭാര്യർ, വിവാഹമോചിതർ, ബാച്ചിലർസ് എന്നിവരുൾപ്പെടെയുള്ള 150ലധികം പുരുഷന്മാരും ഗ്രൂപ്പിലേക്ക് സൈൻ അപ്പ് ചെയ്തിട്ടുണ്ട്.
“എന്റെ ഭർത്താവ് 2021ൽ കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം, ഞാൻ പുനർവിവാഹം കഴിക്കണമെന്ന് എന്റെ ഭർത്താവിന്റെ അമ്മയാണ് നിർബന്ധിച്ചത്. എനിക്ക് 35 വയസ്സ് മാത്രമാണ് പ്രായമെന്നും പറഞ്ഞ ഭർത്താവിന്റെ അമ്മ തന്നെയാണ്, വിവാഹത്തിനായി എല്ലാം ക്രമീകരിച്ചത്.
എന്നാൽ അതിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. തന്റെ മകനെ അല്ലാതെ മറ്റൊരാളെ ഞാൻ വിവാഹം കഴിക്കുന്നത് കാണാൻ സാധിക്കുന്നില്ലെന്നാണ് അവർ പറഞ്ഞെതെന്ന്, കഴിഞ്ഞ ഒക്ടോബറിൽ സച്ചിൻ ധിസെയെ വിവാഹം കഴിച്ച അകോല ജില്ലക്കാരിയായ പ്രചിത പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും വീടുതോറുമുള്ള സന്ദർശനങ്ങളിലൂടെയും ഗ്രൂപ്പിന് പരസ്യം നൽകിയതായി എൻജിഒ ജില്ലാ കോർഡിനേറ്ററും മാട്രിമോണി സംരംഭത്തിന്റെ ചുമതലയുമുള്ള അശോക് കുട്ടെ പറഞ്ഞു.
ഏപ്രിൽ 23 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 5,31,345 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 2020ലും 2021ലും കൊവിഡിന്റെ പ്രഭവകേന്ദ്രമായ മഹാരാഷ്ട്രയിൽ 1,48,504 മരണങ്ങൾ (27.9 ശതമാനം) രേഖപ്പെടുത്തി. 2020 മാർച്ച് മുതൽ, മഹാരാഷ്ട്രയിൽ 28,938 കുട്ടികൾക്ക് (സഹോദരങ്ങൾ ഉൾപ്പെടെ) മാതാപിതാക്കളെ (2,919 കുട്ടികൾക്ക് അവരുടെ അമ്മയും 25,883 കുട്ടികൾക്ക് അവരുടെ പിതാവിനെയും) രോഗം കാരണം നഷ്ടപ്പെട്ടതായി നവംബറിൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
“നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ, സ്ത്രീകളുടെ പുനർവിവാഹം ഇപ്പോഴും വിലക്കപ്പെട്ട ഒന്നായിട്ടാണ് കാണുന്നത്. പലപ്പോഴും, സ്ത്രീയുടെ പുനർവിവാഹത്തിന് സമ്മതിക്കാൻ ഞങ്ങൾക്ക് കുടുംബത്തെ കൗൺസിൽ ചെയ്യേണ്ടതുണ്ട്. ഞങ്ങളുട ഗ്രൂപ്പിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമേ ഉള്ളൂ. ഏകദേശം 50 പേർ, അശോക് പറയുന്നു.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ആദ്യ പടിയെന്ന നിലയിൽ, പ്രായം, വരുമാനം, കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ, തൊഴിൽ, നിലവിലെ വൈവാഹിക നില തുടങ്ങിയ വിശദാംശങ്ങൾക്കായി പുരുഷന്മാരും സ്ത്രീകളും ഓൺലൈൻ ചോദ്യാവലി പൂരിപ്പിക്കേണ്ടതുണ്ട്. ഈ ചോദ്യാവലികൾ അവലോകനം ചെയ്യുകയും എൻജിഒയുടെ ജീവനക്കാർ 25 നും 40 നും ഇടയിൽ പ്രായമുള്ള അപേക്ഷകരെ സ്ഥിരീകരണത്തിനായി വിളിക്കുകയും ചെയ്യുന്നു. ഈ ചെക്ക് പാസ്സായാൽ അവരെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കും. ഗ്രൂപ്പിൽ, അവരുടെ വിശദാംശങ്ങൾ ഒരു റെസ്യൂമെ രൂപത്തിലും ഒരു മുഴുനീള ഫോട്ടോയായും പങ്കിടുന്നു.
പുതിയ ജീവിതം ആരംഭിച്ച മറ്റൊരാളാണ് അഹമ്മദ്‌നഗർ ജില്ലയിൽ നിന്നുള്ള കിഷോർ വിജയ് ധൂസ് . കിഷേറിന് ഒരു പങ്കാളിയെ മാത്രമല്ല ഒരു മകനെയും കണ്ടെത്തി. കഴിഞ്ഞ വർഷം നടന്ന കിഷോറിന്റെ ആദ്യ വിവാഹം വെറും നാല് മാസമേ നീണ്ടുനിന്നുള്ളൂ. ഡിസംബറിൽ കിഷോർ വൈശാലിയെ വിവാഹം കഴിച്ചു.
2021ൽ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനുശേഷം, ഭർതൃവീട്ടുക്കാർ വൈശാലിയെയും മകനെയും അവരുടെ വീട്ടിലേക്ക് തിരിച്ചുവിട്ടു. അവരുടെ അച്ഛനാണ് ഒരു പുനർവിവാഹത്തിന് വൈശാലിയെ നിർബന്ധിച്ചത്, ”സ്വകാര്യ ആശുപത്രിയിലെ വാർഡ് ബോയ് കിഷോർ പറഞ്ഞു.
എന്നാൽ ചില സ്ത്രീകൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾ ഉള്ളവർക്ക് അനുഭവങ്ങൾ അത്ര സുഗമമായിരുന്നില്ല. പല പുരുഷമാരും ആൺമക്കളെ സ്വീകരിക്കാൻ വിസമ്മതിക്കുകയും അല്ലെങ്കിൽ കുട്ടിയെ അമ്മയുടെ വീട്ടിൽ തന്നെ നിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
“വിവാഹത്തിന് വേണ്ടി മക്കളെ ഉപേക്ഷിക്കാൻ അമ്മയോട് ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമാണെന്ന്,” എൻജിഒ സ്ഥാപകൻ ഹെരാംബ് കുൽക്കർണി പറഞ്ഞു. കോവിഡ് ബാധിച്ച് പങ്കാളിയെ നഷ്ടപ്പെട്ട സ്ത്രീകളുടെ പുനർവിവാഹത്തിന് സർക്കാർ പ്രോത്സാഹിപ്പിക്കണം, ഹെരാംബ് പറഞ്ഞു.
ബുൽധാന ജില്ലയിൽ നിന്നുള്ള അശ്വിനി പറയുന്നു, “മുൻ വിവാഹങ്ങളിൽ നിന്ന് ഇതിനകം കുട്ടികളുള്ള പുരുഷന്മാർക്ക് വിവാഹം കഴിക്കുന്ന സ്ത്രീയുടെ കുട്ടിയെ സ്വീകരിക്കാൻ താൽപര്യമില്ല. തന്റെ സ്വത്തുക്കൾ മറ്റുള്ളവർക്ക് പങ്കിടേണ്ടിവരുമോയെന്നതാണ് പ്രശ്നം. ഈ പുരുഷാധിപത്യ മനോഭാവത്തിന് വഴങ്ങാൻ ഞാൻ വിസമ്മതിക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീകൾ എപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടത്?
സ്വന്തമായി ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ടെങ്കിലും ഒരു മകൻ ഉള്ളതിനാൽ ഗ്രൂപ്പിലെ പല പുരുഷന്മാരും,അശ്വിനിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയനായ ഭർത്താവിനെ 2020-ൽ അശ്വിനി ദാൻഡ്‌ഗെക്ക് കൊവിഡ് ബാധിച്ച് നഷ്ടപ്പെട്ടു. ത്. അദ്ദേഹത്തിന്റെ മരണശേഷം അവരെയും 6 വയസ്സുള്ള മകനെയും ഭർതൃവീട്ടുക്കാർ പുറത്താക്കി.