Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘മതത്തെ കുറിച്ചു മാത്രമാണ് അവര്‍ പറയുന്നത്’; ഗോത്രം ചോദിച്ച ബിജെപിക്ക് രാഹുലിന്റെ മറുപടി

ഏത് തരത്തിലുള്ള പൂണൂലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നും ഗോത്രം ഏതെന്നുമാണ് ബിജെപി ചോദിച്ചത്

ഭോപ്പാല്‍: തന്റെ ഗോത്രം ചോദിച്ച ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി വക്താവായ സംബിത് പത്രയാണ് രാഹുലിന്റെ ഗോത്രത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലിന്റെ ഗോത്രം ചോദിച്ച് ബിജെപി രംഗത്തെത്തിയത്.

ഏത് തരത്തിലുള്ള പൂണൂലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നും ഗോത്രം ഏതെന്നുമാണ് ബിജെപി ചോദിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് രാഹുല്‍ തന്നെ മറുപടിയുമായെത്തിയത്. മധ്യപ്രദേശിലെ റാലിയിലായിരുന്നു രാഹുലിന്റെ മറുപടി.

തന്റെ ഗോത്രം ചോദിച്ച ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാന്‍ ഉള്ളതെന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്.ബിജെപിയുടെ മതം അഴിമതിയാണെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ, ഡോണാള്‍ഡ് ട്രംപ് ബറാക് ഒബായുടെ ജനന സര്‍ട്ടിഫിക്കേറ്റ് ചോദിച്ചതിനെ ഓര്‍മിക്കും വിധമാണ് ബിജെപിയുടെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായും പറഞ്ഞിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയമായ ബിജെപി കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Whats your gotra bjp asks rahul gandhi

Next Story
‘ഇന്ത്യയില്‍ ഒരു കുപ്പി വെളളത്തേക്കാളും വില കുറവാണ് 1 ജിബി ഡാറ്റയ്ക്ക്’; ജപ്പാനില്‍ മോദിNarendra Modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com