ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. സ്റ്റാലിന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാലിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് മെഗാ പൊതുറാലിയില്‍ പങ്കെടുക്കാനാണ് ഫറൂഖ് അബ്ദു തമിഴ്നാട്ടിലെത്തിയത്. ഇന്ത്യയില്‍ നാനാത്വത്തില്‍ ഏകത്വമുണ്ട്. നിങ്ങള്‍ വൈിവിധ്യത്തെ സംരക്ഷിച്ചാല്‍, നിങ്ങള്‍ ഐക്യം സംരക്ഷിക്കും, അതുകൊണ്ടാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അവര്‍ അതിനെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ‘രാജ്യത്തെ നയിക്കാനും ഒന്നിപ്പിക്കാനും കഴിയുന്ന ഏറ്റവും മികച്ച മനുഷ്യന്‍ ആരാണെന്ന് അവര്‍ തീരുമാനിക്കുമെന്ന് ഫറൂഖ് പറഞ്ഞു.
സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെന്താണെന്ന് ചോദിച്ചപ്പോള്‍ ഫറൂഖ് പറഞ്ഞതിങ്ങനെയാണ്. ”എന്തുകൊണ്ട് കഴിയില്ല, എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ കഴിയാത്തത്? അതില്‍ എന്താണ് തെറ്റ്?”. പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
ഡിഎംകെ അധ്യക്ഷന് ബുധനാഴ്ച 70 വയസ്സ് തികയുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുടനീളം ആഘോഷങ്ങള്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും നടന്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരും സ്റ്റാലിന് ആശംസകള്‍ നേര്‍ന്നു.