ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്‌പോറ്ററില്‍ നിന്നും ഇറക്കിയ പെട്ടി വിവാദമാകുന്നു. ഹെലികോപ്റ്ററില്‍ നിന്നും ഇറക്കിയ പെട്ടി സ്വകാര്യ ഇന്നോവയിലേക്ക് കയറ്റുകയായിരുന്നു. കര്‍ണാടകയില്‍ പ്രചരണത്തിനായി പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവയാണ് പുറത്ത് വിട്ടത്.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി എത്തിയതായിരുന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ദുരൂഹമായ ഒരു പെട്ടിയും ഇറക്കിയിരുന്നു. ഇത് പെട്ടെന്ന് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇനോവയില്‍ കയറ്റുകയായിരുന്നു. പിന്നാലെ ഇന്നവോ വേഗത്തില്‍ ഓടിച്ചുപോകുന്നതും കാണാം.

‘എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍ ഉള്ളത്, എന്ത് കൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല’ എന്നാണ് ശ്രീവാസ്തവയുടെ ചോദ്യം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook