/indian-express-malayalam/media/media_files/uploads/2023/06/Narendra-Modi-2.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: വിദേശ പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും മറ്റു ബിജെപി നേതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യയിൽ എന്താണ് നടക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രി നേതാക്കളോട് ചോദിച്ചത്.
ആറു ദിവസത്തെ വിദേശ പര്യടനത്തിനുശേഷം ഇന്നു പുലർച്ചെയാണ് നരേന്ദ്ര മോദി മടങ്ങി എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാകാശി ലേഖിയും ബിജെപി അധ്യക്ഷൻ നദ്ദയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഡൽഹിയിൽ നിന്നുള്ള ബിജെപി നേതാക്കളും പാർട്ടി എംപിമാരായ ഹർഷ് വർധൻ, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും പാർട്ടിയുടെ ജനസമ്പർക്ക പരിപാടി എങ്ങനെയാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചതായി ബിജെപി എംപി പർവേഷ് വർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനെ കുറിച്ച് ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചതായും പർവേഷ് പറഞ്ഞു.
I thank PM Mostafa Madbouly for accompanying me to the Pyramids. We had a rich discussion on the cultural histories of our nations and how to deepen these linkages in the times to come. pic.twitter.com/WiXFhTP4QP
— Narendra Modi (@narendramodi) June 25, 2023
''എങ്ങനെയാണ് പാർട്ടിയുടെ ജനസമ്പർക്ക പരിപാടി പോകുന്നതെന്ന് അദ്ദേഹം നദ്ദയോട് ചോദിച്ചു. സർക്കാരിന്റെ ഒൻപതു വർഷത്തെ റിപ്പോർട്ട് കാർഡുമായി പാർട്ടി നേതാക്കൾ ജനങ്ങളുടെ അടുത്തേക്ക് പോകുന്നുണ്ടെന്നും രാജ്യം സന്തോഷത്തിലാണെന്നും അദ്ദേഹം മറുപടി നൽകി,'' ബിജെപി എംപി മനോജ് തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ യുഎസ്, ഈജിപ്ത് പര്യടനത്തിനിടയിൽ പല സുപ്രധാന കരാറുകളും ഒപ്പുവച്ചു. യുഎസ് സന്ദർശനത്തിനുശേഷമാണ് മോദി ഈജിപ്തിലെത്തിയത്. ആദ്യമായാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. 26 വർഷം മുൻപാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി ഈജിപ്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ് നൈൽ’ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി സമർപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us