scorecardresearch

ലുക്കിലും സ്റ്റൈലിലും വേറെ ലെവൽ; എയർ ഇന്ത്യ എ 350 വിമാനത്തിന്റെ പ്രത്യേകതകൾ ഇതാ

വൈഡ് ബോഡി എ350 വിമാനത്തിന്റെ ആദ്യ സർവ്വീസ് തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പറന്നു

വൈഡ് ബോഡി എ350 വിമാനത്തിന്റെ ആദ്യ സർവ്വീസ് തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പറന്നു

author-image
WebDesk
New Update
Air india

എക്സ്പ്രസ് ഫൊട്ടൊ-സുകൽപ് ശർമ്മ-എയർ ഇന്ത്യ

യാത്രാനുഭവം മികച്ചതാക്കുന്നതിനും പുതിയ സൗകര്യങ്ങളുടെ വലിയൊരു ശ്രേണി ഒരുക്കുന്നതിനും മുൻതൂക്കം നൽകിക്കൊണ്ട് എയർ ഇന്ത്യ അതിന്റെ ബ്രാൻഡ്-ന്യൂ എയർബസായ എ350-900 - രാജ്യത്തെ ആദ്യത്തെ എ 350 വിമാനം അവതരിപ്പിച്ചു.
വിങ്ങ്‌സ്‌ഇന്ത്യ2024-ൽ @airindia-ന്റെ ദീർഘദൂര, വൈഡ് ബോഡി എയർബസ് A350 അനാച്ഛാദനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സിലൂടെ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisment

air 1

എക്സ്പ്രസ് ഫൊട്ടൊ-സുകൽപ് ശർമ്മ

ഈ അത്യാധുനിക വിമാനം യാത്രക്കാരുടെ യാത്രാനുഭവം ഉയർത്തുകയും ഇന്ധനക്ഷമത പ്രാപ്തമാക്കുകയും ആഭ്യന്തര-അന്തർദേശീയ മേഖലകളിൽ ഇന്ത്യൻ വ്യോമയാനത്തിന് ഗണ്യമായ ഉയർച്ച നൽകുകയും ചെയ്യുംമെന്നും സിന്ധ്യ പറഞ്ഞു.  ഇന്ത്യൻ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, എ 350 വിമാനം തുടക്കത്തിൽ ആഭ്യന്തര റൂട്ടുകളിൽ പ്രവർത്തിക്കും, ഈ വർഷം അവസാനം അന്താരാഷ്ട്ര യാത്രകൾക്കായി സജ്ജമാക്കും. 

AIR 2

എക്സ്പ്രസ് ഫൊട്ടൊ-സുകൽപ് ശർമ്മ

Advertisment

"2024-ന്റെ മധ്യത്തോടെ, ഞങ്ങളുടെ A350-900 അന്താരാഷ്ട്ര വാണിജ്യ പ്രവർത്തനങ്ങളിൽ പ്രവേശിക്കുമ്പോൾ, ഞങ്ങളുടെ ദീർഘദൂര വിമാനത്തിലുടനീളം പ്രീമിയം സൗകര്യങ്ങൾ, എല്ലാ പുതിയ ചൈനാവെയർ, കട്ട്ലറി, ഗ്ലാസ്വെയർ, സുസ്ഥിര ബെഡ്ഡിംഗ് പുതുക്കൽ എന്നിവയും ആസ്വദിക്കൂ," എയർ ഇന്ത്യ എക്‌സിൽ പറഞ്ഞു. ബിസിനസ്സ്, പ്രീമിയം ഇക്കോണമി, എക്കണോമി എന്നിങ്ങനെ മൂന്ന് ക്ലാസ് ക്യാബിൻ കോൺഫിഗറേഷൻ വിമാനത്തിന്റെ പ്രത്യേകതയാണ്. 

Air 3

എക്സ്പ്രസ് ഫൊട്ടൊ-സുകൽപ് ശർമ്മ

വൈഡ് ബോഡി എ350 വിമാനത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പറന്നു. "എയർ ഇന്ത്യ ഫ്ലൈറ്റ് AI-589 തിങ്കളാഴ്ച മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുഴുവൻ ശേഷിയുള്ള യാത്രക്കാരുമായാണ് ചെന്നൈയിലേക്ക് പുറപ്പെട്ടതെന്ന് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നീ മെട്രോ റൂട്ടുകളിലാണ് ഇത് ആദ്യം സർവീസ് നടത്തുക.

Air India Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: