scorecardresearch

അണക്കെട്ടും തകർത്ത് പ്രളയജലം താഴേക്കൊഴുകി; സിക്കിമിൽ മിന്നൽ പ്രളയത്തിന് കാരണമായതെന്ത്?

162.7 ഹെക്ടറിലായി പരന്ന് കിടന്നിരുന്ന ഹിമതടാകം 60.3 ഹെക്ടറായി ചുരുങ്ങി

162.7 ഹെക്ടറിലായി പരന്ന് കിടന്നിരുന്ന ഹിമതടാകം 60.3 ഹെക്ടറായി ചുരുങ്ങി

author-image
WebDesk
New Update
Flash flood | Sikkim | army

162.7 ഹെക്ടറിലായി പരന്ന് കിടന്നിരുന്ന ഹിമതടാകം 60.3 ഹെക്ടറായി ചുരുങ്ങി

ഗാംഗ്‌ടോക്ക്: ഹിമാലയത്തിനോട് ചേർന്ന് കിടക്കുന്ന, സിക്കിമിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ലൊനാക് ഹിമതടാകം പൊട്ടിയൊലിച്ചതാകാം കഴിഞ്ഞ ദിവസത്തെ മിന്നൽ പ്രളയത്തിന് കാരണമായതെന്ന് സൂചന. ഇതിലേക്ക് നയിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ നേപ്പാളിൽ ഉൾപ്പെടെയുണ്ടായ ഭൂചലനമാകാമെന്നാണ് കേന്ദ്ര ജല കമ്മീഷൻ (CWC) വിശദീകരിക്കുന്നത്.

Advertisment

ജാർഖണ്ഡിന് മുകളിലൂടെ ന്യൂനമർദ്ദം സഞ്ചരിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്തത്. മേഘവിസ്ഫോടനം ഉണ്ടായെന്നാണ് ഇന്നലെ മുതൽ റിപ്പോർട്ടുകൾ വന്നത്. എന്നാൽ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലൊനാക് ഹിമപാളി തടാകം പൊട്ടിയൊഴുകിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

satelite image
satelite image

162.7 ഹെക്ടറിലായി പരന്ന് കിടന്നിരുന്ന ഹിമതടാകമാണ് പിന്നീട് 60.3 ഹെക്ടറായി ചുരുങ്ങിയതായി കണ്ടെത്തിയത്. അതായത് പുലർച്ചെ 1.30 ഓടെ, 105 ഹെക്ടറോളം പ്രദേശത്തെ ജലമാണ് ക്ഷണനേരം കൊണ്ട് മുകളിൽ നിന്നും മിന്നൽ പ്രളയമായി താഴേക്കൊഴുകിയത്.

ISRO | Satelite Image
Sikkim flood Satelite Image

ടീസ്ത നദിക്ക് കുറുകെ കെട്ടിയിരുന്ന ചുങ്താങ് അണക്കെട്ട് പോലും തകർത്താണ് മിന്നൽ പ്രളയം മുന്നോട്ടേക്ക് പോയത്. ഇത് ദുരന്തത്തിന്റെ ആഘാതം പലമടങ്ങായി വർധിപ്പിച്ചു. നദീ തീരങ്ങളിൽ ജലനിരപ്പ് 20 അടി വരെ ഉയരത്തിൽ പൊങ്ങിയിരുന്നു. മാങ്കൻ, ഗാങ്ടോക്ക്, പാക്ക്യോങ്, നാംച്ചി ജില്ലകളിലൂടെയാണ് ടീസ്ത നദി അലറിക്കുതിച്ചൊഴുകിയത്.

Advertisment

20,000ത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രാഥമിക നിഗമനം. മൂവായിരത്തോളം ടൂറിസ്റ്റുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. ബുധനാഴ്ചത്തെ പ്രകൃതി ദുരന്തത്തിന് പിന്നാലെ 2,011 പേരെ അപകടമേഖലയിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇവരെ നാല് ജില്ലകളിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗാംഗ്‌ടോക്ക് ജില്ലയിലെ എട്ടോളം ക്യാമ്പുകളിലായി 1,025 പേരാണ് താമസിക്കുന്നത്.

Flood Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: