scorecardresearch

ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം: ബ്രിജ് ഭൂഷനെ ഡബ്ല്യുഎഫ്ഐ അസി.സെക്രട്ടറി സഹായിച്ചു, കുറ്റപത്രം

വനിതാ താരങ്ങളുടെ ആറ് പരാതികളില്‍ രണ്ടെണ്ണത്തിലും വിനോദ് തോമര്‍ കൂട്ടുപ്രതിയാണ്

വനിതാ താരങ്ങളുടെ ആറ് പരാതികളില്‍ രണ്ടെണ്ണത്തിലും വിനോദ് തോമര്‍ കൂട്ടുപ്രതിയാണ്

author-image
Nihal Koshie
New Update
WFI|Brij Bhushan| Chargesheet

ഗുസ്ത് താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം: ബ്രിജ് ഭൂഷനെ ഡബ്ല്യുഎഫ്ഐ അസി.സെക്രട്ടറി സഹായിച്ചു, കുറ്റപത്രം

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ സഹായിച്ചുവെന്ന് ഡല്‍ഹി പൊലീസ് കുറ്റപത്രം.വനിതാ താരങ്ങളുടെ ആറ് പരാതികളില്‍ രണ്ടെണ്ണത്തിലും വിനോദ് തോമര്‍ കൂട്ടുപ്രതിയാണ്. മൂന്ന് തവണ ബ്രിജ് ഭൂഷനെ കാണാന്‍ പോകുമ്പോള്‍ പരാതിക്കാര്‍ തനിച്ചാണെന്ന് വിനോദ് തോമര്‍ ഉറപ്പ് വരുത്തി, ഡല്‍ഹി അശോക റോഡിലെ ഡബ്ല്യുഎഫ്ഐ മേധാവിയുടെ ഓഫീസില്‍ ഒരു കേസില്‍ ഭര്‍ത്താവിനെയും മറ്റൊരു കേസില്‍ പരിശീലകനെയും തങ്ങളോടൊപ്പം വരുന്നതില്‍ നിന്ന് മനപ്പൂര്‍വം വിനോദ് തോമര്‍ തടഞ്ഞുവെന്നാണ് കുറ്റപത്രത്തിലുള്ളത്.

Advertisment

രണ്ട് പതിറ്റാണ്ടിലേറെയായി ഡബ്ല്യുഎഫ്ഐയുമായി ബന്ധമുള്ള വിനോദ് തോമറിനെതിരെ ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 109 (പ്രേരണ), 354 (സ്ത്രീയെ അപമാനിക്കല്‍), 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമല്ല. ചോദ്യം ചെയ്യലില്‍ വിനോദ് തോമര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചതായി കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

''പരാതിക്കാരി (സെക്ഷന്‍ 161, 164 പ്രകാരമുള്ള പ്രസ്താവന) ഡല്‍ഹിയിലെ ഡബ്ല്യുഎഫ്ഐയുടെ ഓഫീസില്‍ (ഭര്‍ത്താവ്) കാണാന്‍ പോയപ്പോള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്, കുറ്റാരോപിതനായ വിനോദ് തോമര്‍, ഇരയെ മാത്രം ഓഫീസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു. മനപ്പൂര്‍വ്വം അവരുടെ ഭര്‍ത്താവിനെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിച്ചില്ല.ആ ദിവസമാണ് ബ്രിജ് ഭൂഷണ്‍ താരത്തെ പീഡിപ്പിച്ചത്. അടുത്ത ദിവസവും അവരുടെ ഭര്‍ത്താവിനെ അകത്ത് കടക്കാന്‍ അനുവദിച്ചില്ല, ഇര വീണ്ടും പീഡിപ്പിക്കപ്പെട്ടു.

2017-ലാണ് രണ്ട് സംഭവങ്ങളും നടന്നത്. ആദ്യമായി, പരാതിക്കാരിയുടെ ഭര്‍ത്താവിനോട് ഡബ്ല്യുഎഫ്ഐ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കാന്‍ വിനോദ് തോമര്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണ, അവരുടെ ഭര്‍ത്താവിനെ ഡബ്ല്യുഎഫ്ഐ ഓഫീസിലെ വിനോദ് തോമറിന്റെ മുറിക്ക് സമീപം കാത്തുനില്‍ക്കാന്‍ പ്രേരിപ്പിച്ചു.

Advertisment

ബ്രിജ് ഭൂഷന്റെ ഓഫീസിന് പുറത്ത് ഇരിക്കാനോ കാത്തുനില്‍ക്കാനോ ഭര്‍ത്താവിനെ അനുവദിക്കാതിരിക്കുകയും പകരം വിനോദ് തോമറിന്റെ ഓഫീസിന് സമീപം ഇരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത വിനോദ് തോമറിന്റെ ഉദ്ദേശ്യം, ബ്രിജ് ഭൂഷന്റെ മുറിയുടെ വാതില്‍ പുറത്ത് നിന്ന് കാണാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള വ്യക്തമായ ദുരുദ്ദേശ്യമാണ് സൂചിപ്പിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്നു.

തോമര്‍ ഈ ഗുസ്തി താരത്തെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒളിമ്പിക്സില്‍ സ്ഥാനം നേടുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അവരെ അപമാനിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022-ല്‍ സമാനമായ ഒരു സംഭവത്തില്‍ ഗുസ്തി താരത്തോട് ബ്രിജ് ഭുഷന്റെ ഓഫീസില്‍ കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരത്തിന്റെ കോച്ചിനോട് പുറത്ത് കാത്തിരിക്കാന്‍ വിനോദ് തോമര്‍ ആവശ്യപ്പെട്ടു.

പരാതിക്കാരി, സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയില്‍, വിനോദ് തോമര്‍ പ്രതിയായ ബ്രിജ് ഭൂഷന്റെ ചേമ്പറിനുള്ളിലേക്ക് പോയി, അതിനുശേഷം ഇരയോട് ഒറ്റയ്ക്ക് ചേമ്പറിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും കോച്ചിനെ അകത്തേക്ക് പോകുന്നതില്‍ നിന്ന് മനഃപൂര്‍വം തടഞ്ഞെന്നും വാതില്‍ അടച്ചെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇരയായ ബ്രിജ് ഭൂഷന്റെ ചേമ്പറില്‍ ഇര തനിച്ചായിരുന്നപ്പോള്‍, പ്രതി ലൈംഗികാതിക്രമങ്ങള്‍ നടത്തി. അതുവഴി ആസൂത്രിതമായി മേല്‍പ്പറഞ്ഞ കുറ്റം ചെയ്യാന്‍ വിനോദ് തോമര്‍ സഹായിച്ചു/ സൗകര്യം ചെയ്തു,'' കുറ്റപത്രത്തില്‍ പറയുന്നു.

Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: