/indian-express-malayalam/media/media_files/uploads/2017/08/tmcOut.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ഇതില്‍ രണ്ട് കോര്‍പറേഷനുകളിലെ എല്ലാ വാര്‍ഡും തൃണമൂല്‍ പിടിച്ചെടുത്തു. ഏഴിടത്തും സിപിഎം പരാജയപ്പെട്ടു. ചില വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ഇതുപക്ഷത്തിന്റെ ശക്തിദുര്‍ഗങ്ങളായ പല കോര്‍പറേഷനുകളിലും അവര്‍ തകര്‍ന്നടിഞ്ഞു. ഇടതുകോട്ടയായി ഏറെക്കാലം നിലനിന്ന വ്യവസായ നഗരമായ ഹല്‍ഡിയ മുനിസിപ്പല്‍ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ വിജയിച്ചു. 12 വാര്‍ഡുകളുള്ള കൂപ്പേഴ്‌സ് ക്യാമ്പ് കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ വിജയക്കൊടി പാറിച്ചു. നല്‍ഹാട്ടിയില്‍ 16 വാര്‍ഡുകളില്‍ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്.
പന്‍സ്‌കുരയിലെ 18 വാര്‍ഡുകളില്‍ 17 ഉം തൃണമൂല്‍ സ്വന്തമാക്കി. ധൂപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 12 ഇടത്തും തൃണമൂലിനാണ് വിജയം. ബുനിയാദ്പൂരിലെ 14 വാര്‍ഡുകളില്‍ 13 തൃണമൂലിനൊപ്പം നിന്നപ്പോള്‍ ബിജെപിയാണ് ശേഷിച്ച വാര്‍ഡില്‍ വിജയിച്ചത്. ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും വിജയിച്ചത് തൃണമൂല്‍ തന്നെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us