/indian-express-malayalam/media/media_files/uploads/2019/02/mamta.jpg)
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ പ്രമേയം പാസാക്കും. നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മൂന്നോ നാലോ ദിവസത്തിനകം പ്രമേയം കൊണ്ടുവരാനാണ് സാധ്യത.
ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും ബംഗാള്‍. കേരളമാണ് ആദ്യം പ്രമേയം പാസാക്കിയത്. അതിനു പിന്നാലെ പഞ്ചാബ് നിയമസഭയിലും പ്രമേയം പാസാക്കി.
നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പ്രമേയത്തെ കുറിച്ച് മമത ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. പൗരത്വ റജിസ്റ്റര്‍ നടപ്പാക്കരുതെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് മമത ആഴശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കണമെന്ന് മമത ആവശ്യപ്പെട്ടു.
Read Also: ബിഗ് ബോസിൽ മോഹൻലാൽ മാപ്പു പറയാൻ കാരണം
മതത്തിന്റെ പേരിലുള്ള ഒരു വിവേചനവും അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് പഞ്ചാബ് നിയമസഭ കേരളത്തിനു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമായി പ്രമേയം പാസാക്കുന്നത് പഞ്ചാബിലാണ്. ബിജെപി ഇതര സംസ്ഥാനങ്ങളാ ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാനാണ് സാധ്യത.
ഡിസംബർ 31 ന് കേരള നിയമസഭയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.