scorecardresearch

എസ്ഐആർ സമ്മർദം; ബിഎൽഒമാർക്ക് തെറ്റായ എൻട്രികൾ സമർപ്പിക്കേണ്ടി വരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് മമതയുടെ കത്ത്

സംസ്ഥാനത്ത് എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും കത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു

സംസ്ഥാനത്ത് എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും കത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിക്ക് നിയോഗിച്ച ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിനു പിന്നാലെ, മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകി. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും കത്തിൽ മമത ആവശ്യപ്പെട്ടു.

Advertisment

കടുത്ത സമ്മർദത്തിലും ശിക്ഷാ നടപടി ഭയന്നും ജോലി ചെയ്യുന്ന നിരവധി ബി‌എൽ‌ഒമാർ തെറ്റായതും പൂർത്തിയാക്കാത്തതുമായ എൻ‌ട്രികൾ സമർപ്പിക്കാൻ നിർബന്ധിതരാകുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. യഥാർത്ഥ വോട്ടർമാരുടെ അവകാശം നിഷേധിക്കുന്നതിനും വോട്ടർ പട്ടികയുടെ സമഗ്രത ഇല്ലാതാക്കുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നും മമത ബാനർജി പറഞ്ഞു.

Also Read: നേപ്പാളിൽ വീണ്ടും 'ജെൻ സി' പ്രതിഷേധം; വിവിധയിടങ്ങളിൽ കർഫ്യൂ

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലുള്ളവർ ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മമത ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്നതിനും, സമയപരിധി നീട്ടുന്നതിനും, വ്യവസ്ഥാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനും പകരം, അന്യായമായ കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണെന്നും മുഖ്യമന്ത്രി കത്തിൽ ആരോപിച്ചു.

Also Read: കുടിയേറ്റ നിയമം ആദ്യമായി പ്രയോഗിച്ച് അസം; അഞ്ച് പേർക്ക് രാജ്യം വിടാൻ നിർദേശം

Advertisment

സംസ്ഥാനത്ത് ഉടൻ എസ്ഐആർ പ്രക്രിയ നിർത്തിവയ്ക്കാൻ ഇടപെടണമെന്നും, ഉദ്യോഗസ്ഥർക്കെതിരായ നിർബന്ധിത നടപടികൾ അവസാനിപ്പിക്കണമെന്നും കൃത്യമായ പരിശീലനവും പിന്തുണയും ബിഎൽഒമാർക്ക് നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണറോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കൃത്യമായ ഇടപെടലുണ്ടായില്ലെങ്കിൽ,  വ്യവസ്ഥയ്ക്കും ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ തിരുത്താനാകത്തവ ആയിരിക്കുമെന്നും മമത ബാനർജി മുന്നറിയിപ്പു നൽകി.

Also Read:ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല; ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണം: സുപ്രീം കോടതി

ബിഎൽഒ ആയിരുന്നു ജൽപായ്ഗുഡി ജില്ലയിൽ നിന്നുള്ള ശാന്തി മുനി എന്ന 48 കാരിയായിരുന്നു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അങ്കണവാടി ജീവനക്കാരിയായിരുന്നു ശാന്തി. ജോലിയുടെ സമ്മർദമാണ് ശാന്തി ജീവനൊടുക്കാൻ കാരണം എന്നായിരുന്നു ഭർത്താവിന്റെ ആരോപണം. അടുത്തിടെ കണ്ണൂരിലും ജോലി സമ്മർദത്തെ തുടർന്ന് ബിൽഒ ജീവനൊടുക്കിയിരുന്നു.

Read More: പത്താമൂഴത്തിൽ നിതീഷ് കുമാർ; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Election Commision Of India Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: