scorecardresearch

അമിത് ഷായുടെ രഥയാത്രയ്ക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു

മൂന്ന് രഥയാത്രകൾ ഉൾപ്പെട്ട "ജനാധിപത്യ സംരക്ഷണ റാലി" വെളളിയാഴ്ച ആരംഭിക്കാനാണ് അമിത് ഷാ തീരുമാനിച്ചിരുന്നത്

മൂന്ന് രഥയാത്രകൾ ഉൾപ്പെട്ട "ജനാധിപത്യ സംരക്ഷണ റാലി" വെളളിയാഴ്ച ആരംഭിക്കാനാണ് അമിത് ഷാ തീരുമാനിച്ചിരുന്നത്

author-image
WebDesk
New Update
Amit Shah, അമിത് ഷാ, BJP, ബിജെപി, Mamata Banerjee, മമതാബാനർജി, Amit Shah rath yatra, അമിത് ഷാ രഥയാത്ര, BJP rath yatra, ബി ജെ പി രഥയാത്ര, West Bengal rath yatra, ബി ജെ പി ബംഗാൾ രഥയാത്ര, Kolkata news, കൊൽക്കത്ത ന്യൂസ്, west bengal news, india news, ഇന്ത്യാന്യൂസ്, ​iemalayalam, ഐഇ മലയാളം,

amith shah rathayatra

കൊൽക്കത്ത: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ രഥയാത്രയ്ക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. കൂച്ച് ബിഹാറിൽ നിന്ന് ആരംഭിക്കാനിരിക്കുന്ന രഥയാത്രയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇക്കാര്യം അറ്റോർണി ജനറൽ കിഷോർ ദത്ത കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു.

Advertisment

ഡിസംബർ ഏഴ് മുതൽ ബംഗാളിൽ മൂന്ന് റാലികൾ നടത്താനുളള അപേക്ഷയുടെ കാര്യത്തിൽ ബംഗാൾ ഭരണകൂടവും പൊലീസും ഇതുവരെ മറുപടി നൽകിയില്ലെന്ന് കാണിച്ച് ഇന്നലെ ബിജെപി കോടതിയെ സമീപിച്ചിരുന്നു. അതിന് നൽകിയ മറുപടിയിലാണ് അറ്റോർണി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് രഥയാത്രകൾ ഉൾപ്പെടുത്തി ബിജെപി സംഘടിപ്പിക്കുന്ന "ജനാധിപത്യ സംരക്ഷണ റാലി" വെളളിയാഴ്ച ആരംഭിക്കാനാണ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ നിന്നും ഡിസംബർ ഏഴിന് ക്യാംപെയിൻ ആരംഭിക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. സൗത്ത് 24 പർഗാനയിലെ കക്ദ്വീപിൽ നിന്നും ഡിസംബർ ഒമ്പതിനും ബിർബൂം ജില്ലയിലെ താരാപിഠ് ക്ഷേത്രത്തിൽ നിന്നും ഡിസംബർ 14 നുമാണ് മറ്റ് യാത്രകൾ തീരുമാനിച്ചിരുന്നത്.

Bjp Mamata Banerjee Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: