scorecardresearch
Latest News

‘വളച്ചൊടിച്ച കഥ’; ‘ദി കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചതായി മമത ബാനര്‍ജി

‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിന്റെ നടപടി.

kerala story, movie, ie malayalam
The-kerala-story

വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും മറ്റൊരു സംഭവം ഒഴിവാക്കുന്നതിനായി വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ നിരോധിക്കാന്‍ തീരുമാനിച്ചതായി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിന്റെ നടപടി.

വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ”ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്റ്റോറിയാണ്, പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു”- മമത ബാനര്‍ജി പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.

”വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഒരു സംഭവം ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമാണ് ഇത്,” മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. എന്താണ് ‘കശ്മീര്‍ ഫയലുകള്‍?’ അത് ഒരു വിഭാഗത്തെ അപമാനിക്കാനാണ്. എന്താണ് ‘കേരള സ്‌റ്റോറി?’… ഇതൊരു വളച്ചൊടിച്ച കഥയാണ്,” മമത പറഞ്ഞു.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയില്‍ അദാ ശര്‍മ്മയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിലേക്ക് ചേര്‍ക്കുന്നു എന്നാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഐഎസിലെത്തിച്ചിട്ടുണ്ട് എന്നായിരുന്നു ആദ്യം ചിത്രം ടാഗ് ലൈനായി പറഞ്ഞിരുന്നത്.

തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ നിര്‍ത്തിയിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. സംഘര്‍ഷസാധ്യത കാരണം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിപ്ലക്സുകളില്‍ മറ്റുചിത്രങ്ങള്‍ക്കും ആളുകുറയാന്‍ തുടങ്ങി. ക്രമസമാധാനപ്രശ്നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: West bengal govt bans movie the kerala story