Latest News
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആരംഭിച്ചു, കര്‍ശനമായി നടപ്പാക്കാന്‍ പൊലീസ്
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍

കോവിഡ് വന്നാൽ മമതയെ കെട്ടിപ്പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് കോവിഡ്

ബിജെപി നേതാവ് അനുപം ഹസ്രയ്ക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ലഭിച്ചത്

west bengal coronavirus latest updates, bjp leader mamata hug remark, anupam hazra, anupam hazra mamata hug remark, bjp leader mamata hug covid remark

കൊൽക്കത്ത: കോവിഡ് -19 ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി നേതാവ് അനുപം ഹസ്രയ്ക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ലഭിച്ചത്. അടുത്തിടെ ബിജെപിയുചെ ദേശീയ സെക്രട്ടറിയായി നിയമിതനായ ഹസ്രയെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തനിക്ക് ശാരീരിക അസ്വസ്ഥതകളുള്ളതായി ഹസ്ര പറഞ്ഞിരുന്നു. തുടർന്ന് കോവിഡ് പരിശോധനയ്ക്കായി ബിജെപി നേതാവിന്റെ സാമ്പിളുകൾ അയച്ചു. പരിശോധയിൽ പോസീറ്റീവ് ഫലം ലഭിക്കുകയായിരുന്നു.

Read More: കോവിഡ് വന്നാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കും; ബിജെപി നേതാവിനെതിരെ പരാതി

ഹസ്രയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകിയിരുന്നു.ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പർഗാനാസിൽ നടന്ന പാർട്ടി പരിപാടിയിൽ ഹസ്ര നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയായത്. ത്രിണമൂൽ കോൺഗ്രസിന്റെ സിലിഗുരി യൂണിറ്റാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

“നമ്മുടെ പ്രവർത്തകർ കൊറോണ വൈറസിനെക്കാൾ വലിയ ശത്രുവിനോടാണ് യുദ്ധം ചെയ്യുന്നത്. അവർ മമത ബാനർജിയോടാണ് പോരാടുന്നത്. മാസ്ക് ധരിക്കാതെ മമത ബാനർജിയോട് പൊരുതാൻ പറ്റിയാൽ മാസ്ക് ധരിക്കാതെ കോവിഡ്-19നോടും പൊരുതാൻ അവർക്ക് സാധിക്കും,” എന്ന് ഹസ്ര പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read More: തൃണമൂൽ എംപിമാരെയും ഹത്രാസിൽ തടഞ്ഞു; എംപിമാർക്കെതിരെ ഉദ്യോഗസ്ഥരുടെ ബലപ്രയോഗം

“എനിക്ക് കൊറോണ വൈറസ് ബാധിച്ചാൽ പോയി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ഞാൻ തീരുമാനിച്ചു,” എന്നും ഹസ്ര പറഞ്ഞതായാണ് റിപ്പോർട്ട്. മുൻ തൃണമൂൽ എംപിയായ ഹസ്ര കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.

Read More: BJP leader who threatened to hug Mamata if he is infected tests positive for Covid-19

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: West bengal coronavirus latest update anupam hazra bjp hug mamata banerjee

Next Story
തൃണമൂൽ എംപിമാരെയും ഹാഥ്റസിൽ തടഞ്ഞു; എംപിമാർക്കെതിരെ ഉദ്യോഗസ്ഥരുടെ ബലപ്രയോഗംhathras case, hathras protests, hathras rape case, trinamool congress, tmc hathras, derek o brien, indian express, news, news in malyalam, malayalam news, national news, national news in malayalam, ഹത്രാസ്, യുപി, ഒബ്രിയേൻ, ഒബ്രയാൻ, ഡെറിക് ഒബ്രയാൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com