കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരുക്കേറ്റു. മിഡ്നാപൂരില്‍ തിങ്കാളാഴ്ച രാവിലെയോടെയാണ് സംഭവം. പരുക്കേറ്റവരെ മിഡ്നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ ദേഹത്തേക്ക് വീണത്. തുടര്‍ന്ന് പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍ ടെന്റ് തകര്‍ന്ന് സ്ത്രീകളും പുരുഷന്മാരും ഉള്ള സദസിലേക്ക് വീണു. മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

വിളകള്‍ക്ക് 150 ശതമാനം താങ്ങുവില നല്‍കിയത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെട്ടെന്ന് റാലിയില്‍ മോദി പ്രസംഗിച്ചു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ കൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ സര്‍ക്കാര്‍ താങ്ങുവിലയെ കുറിച്ച് പലപ്പോഴും ചര്‍ച്ച ചെയ്തു. ചര്‍ച്ച ചെയ്തത് അല്ലാതെ വേറെയൊന്നും അവര്‍ ചെയ്തിട്ടില്ല. എന്നാല്‍ അപ്പോഴാണ് ഞങ്ങള്‍ വന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ ആശങ്കകള്‍ക്ക് ചെവി കൊടുത്തു. തുടര്‍ന്ന് താങ്ങുവില വര്‍ധിപ്പിച്ചു’, മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook