ഗാസിയാബാദ്: ലവ് ജിഹാദ് എന്ന് ആരോപിച്ച് ബിജെപി ഗാസിയാബാദ് യൂണിറ്റ് വിവാഹചടങ്ങ് അലോങ്കലപ്പെടുത്തി. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അതിന് നേതൃത്വം നൽകിയ ഭാരവാഹിയെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കി.

ഡിസംബർ 22 നാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായവരുടെ വിവാഹാഘോഷം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ അലങ്കോലപ്പെടുത്തിയത്. ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ‘ലവ് ജിഹാദ്’ ആണെന്ന് ആരോപിച്ചു വിവാഹം അലങ്കോലപ്പെടുത്തിയ ബിജെപി ഗാസിയാബാദ് നഗരത്തിലെ പാർട്ടി ഘടകത്തിന്രെ പ്രസിഡന്രായ അജയ് ശർമയ്ക്കെതിരായാണ് സംസ്ഥാന ഘടകത്തിന്രെ നടപടി. ബിജെപി സംസ്ഥാന നേതാവായ വിദ്യാസാഗർ സോങ്കർ ഇക്കാര്യം അറിയിച്ചത്.

എന്നാൽ തങ്ങൾ വിവാഹ ആഘോഷ സ്ഥലത്തെത്തി ആ കുടുംബങ്ങളെ കാണണം എന്ന് മാത്രമേ ആവശ്യപ്പെട്ടുളളൂവെന്നും എന്നാൽ പൊലീസ് എതിർക്കുകയും അത് ലാത്തിച്ചാർജിൽ അവസാനിക്കുകയുമായിരുന്നുവെന്ന് അജയ് ശർമ്മ ആരോപിക്കുന്നു. എന്നാൽ അജയ് ശർമ്മ ഉൾപ്പടെ അറുപത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വിവാഹത്തിന്  ഏതാനും ദിവസം മുമ്പ് തന്നെ വധുവിന്രെ പിതാവിന് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നു. വിവാഹ ദിവസം  ബിജെപിയുടെ നേതൃത്വത്തിലാണ് വിവാഹ ആഘോഷ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയാണ് സംഘം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ