scorecardresearch

ശക്തമായ മഴ: ഹിമാചലില്‍ 20 മരണം, യമുനയില്‍ ജലനിരപ്പ് അപകടനില കടന്നു, ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

author-image
WebDesk
New Update
Yamuna river| Hathnikund Barrage

ഫൊട്ടോ- എഎന്‍ഐ

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയെതുടര്‍ന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും വന്‍നാശനഷ്ടം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശിലെ പല ജില്ലകള്‍ക്കും റെഡ്, ഓറഞ്ച് അലര്‍ട്ടുകളും ഉത്തരാഖണ്ഡിലെ മിക്ക ജില്ലകള്‍ക്കും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

Advertisment

മലയോര സംസ്ഥാനങ്ങളില്‍ കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 20 പേര്‍ മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ യമുന നദിയില്‍ ജലനിരപ്പ് 206 മീറ്ററില്‍ കൂടുതലായതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നദി 206.65 മീറ്ററായി ഉയര്‍ന്ന് ക്രമേണ ശമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതിനിടെ, ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചതിനെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര തുടര്‍ച്ചയായ നാലാം ദിവസവും നിര്‍ത്തിവച്ചു. ദേശീയ പാതയുടെ റമ്പാന്‍ ഭാഗത്ത് വ്യാപകമായ തകരാര്‍ സംഭവിച്ചു, 15,000 ഓളം തീര്‍ഥാടകര്‍ ജമ്മുവിലും മറ്റ് സ്ഥലങ്ങളിലും കുടുങ്ങി.

സോളനിലും ഷിംല കുളുവിലും റെഡ് അലര്‍ട്ട്; ഹമിര്‍പൂരിലെ ഉനയില്‍ ഓറഞ്ച് അലര്‍ട്ട്

ഹിമാചലിലെ സോളന്‍, ഷിംല, സിര്‍മൗര്‍, കുളു, മാണ്ഡി, കിന്നൗര്‍, ലാഹൗള്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ അറിയിച്ചു. കൂടാതെ, ഉന, ഹമീര്‍പൂര്‍, കംഗ്ര, ചമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎംഡി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളില്‍ മാണ്ഡി, കിന്നൗര്‍, ലാഹൗള്‍-സ്പിതി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Rain Updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: