മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പിൽ ഞങ്ങൾ ജയിക്കും: സോണിയ ഗാന്ധി

ഫലത്തിൽ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് സുപ്രീം കോടതി വിധി

sharad pawar, ncp, congress, shiv sena, maharashtra government, maharashtra, maharashtra news, maharashtra, മഹാരാഷ്ട്ര,maharastra government formation,മഹാരാഷ്ട്ര സര്‍ക്കാര്‍ bjp, sanjay raut, shiv sena, ശിവ സേന, ബിജെപി, sanjay raut hitler devendra fadnavis, maharashtra govt formation, maharashtra governement, shiv sena bjp, congress, hitler, indian express, samaana, ie malayalam, ഐഇ മലയാളം maharashtra election, maharashtra govt formation, maharashtra govt formation 2019sharad pawar ncp, maharashtra government, shiv sena ncp govt, devendra fadnavis, indian express news

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്ത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി . വിശ്വാസ വോട്ടെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നു സോണിയ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാളെ വൈകിട്ട് അഞ്ചിനു മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതി ഉത്തരവ്.

നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഓപ്പൺ ബാലറ്റിലൂടെയായിരിക്കണം വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതെന്നും പറഞ്ഞ സുപ്രീം കോടതി രഹസ്യ ബാലറ്റ് വേണ്ടെന്നും പ്രൊടേം സ്‌പീക്കർ നടപടിക്രമങ്ങൾ നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി.

ഫലത്തിൽ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് സുപ്രീം കോടതി വിധി. ഭൂരിപക്ഷം തെളിയിക്കാൻ അധികസമയം വേണമെന്ന ബിജെപി വാദം സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ബിജെപി കോടതിയിൽ ആവശ്യപ്പെട്ടത്.

മഹാസഖ്യത്തിന് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി വിധി. തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ലെന്നും കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഉടൻ തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്നാണ് മഹാസഖ്യം ആവശ്യപ്പെട്ടത്. ഞായറാഴ്‌ചയാണ് കേസിൽ വാദം തുടങ്ങിയത്. തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട സുപ്രീം കോടതി കേസിൽ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എംഎൽഎമാരെ അണിനിരത്തി മഹാസഖ്യം കഴിഞ്ഞ ദിവസം മുംബൈയിൽ ശക്തിപ്രകടനം നടത്തിയിരുന്നു. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാര്‍ സംഘടിച്ച് ശക്തിപ്രകടനം നടത്തിയത്. 162 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് മഹാസഖ്യം അവകാശപ്പെട്ടു. ഹയാത്ത് ഹോട്ടലില്‍ 162 പേര്‍ എത്തിയതായി മഹാസഖ്യം അവകാശപ്പെടുന്നുണ്ട്.

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ശക്തി രാജ്യത്തെ കാണിക്കാൻ വേണ്ടിയാണ് എംഎൽഎമാർ ഒന്നിച്ചുകൂടിയതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. വെളിച്ചത്ത് കാണിക്കാനുള്ള ശക്തിയാണ് തങ്ങൾക്കുള്ളതെന്ന് ബിജെപിയെ പരോക്ഷമായി പരാമർശിച്ച് താക്കറെ പറഞ്ഞു. ഞങ്ങൾ തിരിച്ചുവരുമെന്നല്ല, തിരിച്ചുവന്നിരിക്കുന്നുവെന്ന് പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താക്കറെ പറഞ്ഞു.

തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ശക്തിയുണ്ടെന്നും അതിനു സാധിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. അജിത് പവാറിന് വിപ്പ് നൽകാനുള്ള അധികാരമില്ലെന്നും ശരദ് പവാർ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We will win maharashtra floor test says sonia gandhi

Next Story
എക്‌സ്‌പ്രസ് 26/11 പരിപാടിക്ക് തുടക്കമായി; തത്സസമയ വീഡിയോ കാണാം26/11 Stories of Strength , the indian express, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com