ന്യൂഡല്‍ഹി: പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വിന് ആശംസ അറിയിച്ച് സ​ഹോ​ദ​ര​നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. പ്രി​യ​ങ്ക ഏ​റെ ക​ഴി​വു​ള്ള വ്യ​ക്തി​യാ​ണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഏ​ൽ​പി​ച്ച ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. പ്രി​യ​ങ്ക​യു​ടെ ക​ട​ന്നു​വ​ര​വ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ഏ​റെ ഗു​ണം ചെ​യ്യും. പ്രി​യ​ങ്ക​യും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും അ​വ​രു​ടെ ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​മെ​ന്നും ഇ​രു​വ​രി​ലും പാ​ർ​ട്ടി​ക്ക് പൂ​ർ​ണവി​ശ്വാ​സ​മു​ണ്ടെ​ന്നും ഉ​ത്ത​ർ​പ്രേ​ദ​ശി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തി. പ്രിയങ്കയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും താന്‍ കൂടെ ഉണ്ടാകുമെന്ന് വാദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു. നന്നായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജനറൽ സെ​ക്ര​ട്ട​റി​യാ​യാണ് പ്രി​യ​ങ്ക​യെ ഹൈക്കമാൻഡ് നി​യ​മി​ച്ചത്. എ​ഐ​സി​സി​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്. ഒ​പ്പം പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ്രി​യ​ങ്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത​ല​ങ്ങ​ളി​ലേ​ക്ക് വ​ര​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും അ​വ​ർ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ പോ​ലും പ്രി​യ​ങ്ക​യു​ടെ സ്വാ​ധീ​ന​വും ഇ​ട​പെ​ട​ലും ഏ​റെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഉ​ന്ന​ത കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook