/indian-express-malayalam/media/media_files/uploads/2019/02/pulwama-attack-1.jpg)
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ അപലപിച്ച് സിആർപിഎഫ്. ''പുൽവാമ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് സല്യൂട്ട്. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സഹോദരന്മാരുടെ കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യും,'' സിആർപിഎഫ് ട്വിറ്ററിൽ കുറിച്ചു.
WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— CRPF (@crpfindia) February 15, 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ആക്രമണത്തിനും ഭീകരവാദത്തിനും പിന്നിലുളള ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാൻമാർ ജീവൻ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമയിലെ ഭീകരാക്രമണത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അപലപിച്ചു. ഭീകരരെ നേരിടുന്നതിൽ സർക്കാരിനും സൈനികർക്കും ഒപ്പമാണ് പ്രതിപക്ഷം എന്നു പറഞ്ഞ രാഹുൽ ഭീകരാക്രമണം കൊണ്ട് ഇന്ത്യയെ വിഭജിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
#WATCH Union Home Minister Rajnath Singh, J&K Governor Satya Pal Malik and Army's Northern Command chief Lt Gen Ranbir Singh in Budgam, pay tribute to CRPF personnel who lost their lives in #PulwamaAttackpic.twitter.com/woCNZNGvzS
— ANI (@ANI) February 15, 2019
''രാജ്യത്തെ വിഭജിക്കാനാണ് ഭീകരാക്രമണത്തിലൂടെ ഭീകരർ ലക്ഷ്യമിടുന്നത്. എന്നാൽ ഒരു നിമിഷം പോലും അവർക്ക് അതിനാവില്ല. പ്രതിപക്ഷം ജവാന്മാർക്കു സർക്കാരിനും ഒപ്പമാണ്. ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആക്രമണമാണിത്. ഇതിനെ നേരിടാൻ സർക്കാർ എടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും പ്രതിപക്ഷം നിൽക്കും,'' രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിൽ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.