Latest News

ഗോവധത്തിനെതിരെ ഇന്ത്യ രാജ്യവ്യാപകമായി നിയമം കൊണ്ടുവരണം: മോഹൻ ഭാഗവത്

രാജസ്ഥാനിലെ ക്ഷീരകര്‍ഷനായ പെഹ്ലു ഖാനെ ഗോസംരക്ഷകര്‍ പശുക്കടത്ത് ആരോപിച്ചു വധിച്ചതിനും ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ആര്‍എസ്എസ് മുഖ്യന്‍റെ ഈ അഭിപ്രായപ്രകടനം

Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, CPI-BJP, സിപിഐ -ബിജെപി ചർച്ച, Mohan Bhagwath, മോഹൻ ഭഗവത്, ആർഎസ്എസ്, RSS

ന്യൂഡൽഹി: ഗോവധത്തിനെതിരെ ഇന്ത്യ രാജ്യവ്യാപകമായി നിയമനിര്‍മാണം നടത്തണമെന്ന് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഗോസംരക്ഷണം എന്ന പേരില്‍ നടന്നിട്ടുള്ള അക്രമസംഭവങ്ങള്‍ ഈയൊരു ആവശ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നു പറഞ്ഞ മോഹൻ ഭാഗവത് രാജ്യത്തെ ഗോസംരക്ഷണ സംഘങ്ങളോട് നിയമങ്ങള്‍ അനുശാസിച്ചുകൊണ്ടു തന്നെ പശുവിനെ സംരക്ഷിക്കണം എന്നും കൂട്ടിചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന മഹാവീരജയന്തിക്കിടയിലാണ് മോഹന്‍ ഭാഗവത്തിന്റെ ഈ അഭിപ്രായപ്രകടനം. പിന്നീടൊരു പടി കൂടി കടന്ന ഭാഗവത്, “ഇന്ത്യയൊട്ടാകെ പശുവധം നിരോധിച്ചുകൊണ്ടുള്ള നിയമം നമുക്ക് വേണം” എന്നും പറഞ്ഞു.

രാജസ്ഥാനിലെ ആൾവാറില്‍ 55കാരനായ പെഹ്ലു ഖാനെ ഗോസംരക്ഷകര്‍ പശുക്കടത്ത് ആരോപിച്ചു വധിച്ചതിനും ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ആര്‍എസ്എസ് മുഖ്യന്‍റെ ഈ അഭിപ്രായപ്രകടനം. ജയ്പൂരില്‍ നിന്നും പശുവിനെ വാങ്ങി സ്വന്തം ഗ്രാമമായ ജൈസിങ്പൂരിലേക്ക് മടങ്ങുകയായിരുന്നു ക്ഷീരകര്‍ഷകനായ പെഹ്ലു ഖാന്‍.

READ MORE:ഗോവധത്തിനെതിരെ ഇന്ത്യ നിയമം കൊണ്ടുവരണം എന്ന് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവത്

രാജ്യത്ത് ഇത്തരത്തിലുള്ള സംഭവം അരങ്ങേറുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസോപഭോഗം ആരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്നയാളെ കൊന്നിരുന്നു. ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും കര്‍ണാടകത്തിലും ഗോരക്ഷയെന്ന പേരില്‍ നടക്കുന്ന ജാഗ്രതാസംഘങ്ങളെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുപ്രീം കോടതിയുടേയും പരിഗണനയിലാണ്.

READ MORE :ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സമാനമായ മറ്റൊരു സംഭവത്തില്‍, പശുക്കളെ മോഷ്ടിക്കാന്‍ വന്നു എന്നപേരില്‍ നാലു പേര്‍ക്ക് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരുന്നു. അലിഗറിലെ ജിരോലി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഇത്തരം സംഭവങ്ങള്‍ക്കൊക്കെയിടയിലും രാജ്യവ്യാപകമായി ഗോവധനിരോധനനിയമം ആവശ്യപ്പെട്ടുകൊണ്ടുള്ള ആര്‍എസ്എസ് മുഖ്യന്‍റെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്കാവും വഴിതെളിയിക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We want all india law against cow slaughter says rss chief mohan bhagwat

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com