‘ജനാധിപത്യത്തെ സംരക്ഷിക്കണം’; ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന് മമതയും ചന്ദ്രബാബു നായിഡുവും

എന്‍ഡിഎയ്ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവർക്കും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ജനാധിപത്യം രാജ്യത്ത് അപകടത്തിലാണെന്നും രാജ്യത്തെ സംരക്ഷിക്കാനായി ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിക്കുമെന്നും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

എന്‍ഡിഎയ്ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവർക്കും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് മമതാ ബാനര്‍ജിയും വ്യക്തമാക്കി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അസഹിഷ്ണുതയുണ്ടെന്നും സിബിഐ, ഇഡി, ആദായ നികുതി വകുപ്പ്, ആര്‍ബിഐ തുടങ്ങിയവക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടെന്നും മമത പറഞ്ഞു. കൊല്‍ക്കത്തിയിലെത്തി താനുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ ചന്ദ്രബാബുവിനോട് മമത നന്ദി പറയുകയും ചെയ്തു. ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും മമത പറഞ്ഞു.

പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിനായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. നേരത്തെ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി. നേതാവ് മായാവതി, എഎപി. നേതാവ് അരവിന്ദ് കെജ്രിവാള്‍, ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം പ്രതിപക്ഷകക്ഷികളുടെ സംയുക്തയോഗം നവംബര്‍ 22 ല്‍ നിന്ന് മാറ്റിവെച്ചു. തിരഞ്ഞെടുപ്പു മൂലമാണ് സംയുക്തയോഗം മാറ്റിവെച്ചതെന്ന് നായിഡു അറിയിച്ചു. അടുത്ത പാര്‍ലമെന്റ് സെഷന് മുമ്പായി തന്നെ യോഗം നടത്തുമെന്നും തിയ്യതി ഉടനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്താക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We have to save democracy andhra cm chandrababu naidu after meeting mamata

Next Story
മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ എസ്ബിഐ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിങ് നഷ്ടമാകുംsbi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express