Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

രാജ്യത്ത് വിതരണം ചെയ്‌തതിനേക്കാൾ കൂടുതല്‍ വാക്‌സിൻ മറ്റുരാജ്യങ്ങള്‍ക്ക് നൽകി; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

അടിയന്തര ഉപയോഗത്തിനു അനുമതി ലഭിച്ച കൊവാക്‌സിൻ ഉള്‍പ്പടെ ഇന്ത്യ രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചുവെന്നും മുപ്പതോളം വാക്‌സിനുകൾ നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലാണന്നും ഐക്യരാഷ്ട്രസഭയെ അറിയിച്ചു

India, ഇന്ത്യ, UN, യുഎൻ, Vaccine Supply, വാക്‌സിൻ വിതരണം, Covid-19, കോവിഡ് -19, Covid -19 Vaccine, കോവിഡ് -19 വാക്‌സിൻ, ie malayalam

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിൻ മറ്റു രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ (യുഎൻ) പറഞ്ഞു. വാക്‌സിന്റെ കുറവ് ലോകത്തിന്റെ കോവിഡ് പ്രതിരോധങ്ങളെ ബാധിക്കും വാക്‌സിൻ ലഭ്യത കുറയുന്നത് പാവപ്പെട്ട രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

യുഎന്നിലെ 180 ഓളം രാജ്യങ്ങള്‍ക്ക് കോവിഡ് – 19 വാക്‌സിൻ എത്തിക്കുന്നതിനുള്ള രാഷ്ട്രീയ പ്രഖ്യാപനത്തിനു മുന്‍കൈ എടുത്ത രാജ്യമാണ് ഇന്ത്യ. കോവിഡ് വ്യാപനം തുടരുമ്പോള്‍ അതിനെ തടയാന്‍ ശാസ്ത്രലോകം മുഴുവന്‍ വ്യത്യസ്ത വാക്സിനുകളുമായി എത്തുന്നത് 2021 ന്റെ ഏറ്റവും നല്ല തുടക്കമാണെന്നും ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ കെ.നാഗരാജ് നായിഡു പറഞ്ഞു.

Read Also: 2055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2084 പേർക്ക് രോഗമുക്തി

“വാക്‌സിൻ നിര്‍മ്മിക്കുക എന്ന വെല്ലുവിളി കഴിഞ്ഞു, ഇനി വാക്‌സിൻ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന കടമ്പയിലാണ് നാം. ഭിന്നിപ്പുകളും സഹകരണമില്ലായ്‌മയും വാക്‌സിൻ എല്ലാവര്‍ക്കും ലഭ്യമാകുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. പാവപ്പെട്ട രാജ്യങ്ങളെയാവും അത് കൂടുതല്‍ ബാധിക്കുക,” നായിഡു പറഞ്ഞു.

കോവിഡ് മഹാമാരിക്കെതിരെയുള്ള ലോകയുദ്ധത്തില്‍ ഇന്ത്യ മുന്നില്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മുന്‍നിര പോരാളികള്‍ക്ക് മാത്രമല്ല 70 ഓളം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യ വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്‌തതിനേക്കാൾ കൂടുതല്‍ വാക്‌സിൻ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും നായിഡു ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു.

Read Also: കോവിഡ് രോഗബാധകളിലെ വർധന: മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല യാത്രാ വിലക്ക്

അടിയന്തര ഉപയോഗത്തിനു അനുമതി ലഭിച്ച കൊവാക്‌സിൻ ഉള്‍പ്പടെ ഇന്ത്യ രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചുവെന്നും മുപ്പതോളം വാക്‌സിനുകൾ നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലാണന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായ വാക്‌സിൻ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ച് കോവിഡ് മഹാമാരിക്ക് ഒരു അവസാനമുണ്ടാക്കുക എന്നതാണ് യുഎന്നിന്റെ രാഷ്ടീയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. അതിനാല്‍ മറ്റെല്ലാ അന്തരാഷ്ട്ര കരാറുകള്‍ക്കും അപ്പുറം രാജ്യങ്ങള്‍ക്ക് പുറത്തും അകത്തും ഒരേപോലെയുള്ള വാക്‌സിൻ വിതരണം നടക്കേണ്ടതുണ്ട്.

പല രാജ്യങ്ങളിലും ഇതുവരെ വാക്‌സിൻ ലഭ്യമാകാത്തതിനാല്‍ ലോകം മുഴുവന്‍ പൂര്‍ണ ഐക്യത്തോടെയും സഹകരണത്തോടെയും വാക്‌സിന്റെ നിര്‍മാണവും വിതരണവും വര്‍ധിപ്പിക്കേണ്ടതാണെന്നും നായിഡു വ്യക്തമാക്കി. കഴിഞ്ഞ മാസം യുഎന്നിലെ രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് വാക്‌സിൻ ഡോസ് നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് വാക്സിനുമേലുള്ള അവകാശങ്ങൾ കുറച്ചു നാളത്തേക്ക് എടുത്ത് മാറ്റി ലോകത്ത് എല്ലായിടത്തും വാക്സിൻ എത്തുന്നതിനുള്ള ഇടവരുത്തണമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടതും നായിഡു പറഞ്ഞു.

ലോകത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ ലോകാരോഗ്യ സംഘടന 2021 ന്റെ ആദ്യ നൂറുദിവസങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ആ നൂറു ദിവസങ്ങൾക്ക് ഇനി പതിനഞ്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ 36 രാജ്യങ്ങൾ ആരോഗ്യപ്രവർത്തകർക്കോ വൃദ്ധജനങ്ങൾക്കോ വാക്സിൻ നല്കാൻ കഴിയാതെ വാക്സിനായി കാത്തിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We have supplied more vaccines globally than having vaccinated our own people india tells un

Next Story
ബംഗ്ലാദേശിലെ കാളി ക്ഷേത്രത്തില്‍ മോദി; കോവിഡില്‍ നിന്നും മാനവരാശിയെ മുക്തമാക്കാന്‍ പ്രാര്‍ത്ഥിച്ചുNarendra Modi, നരേന്ദ്ര മോദി, Narendra Modi news, നരേന്ദ്ര മോദി വാര്‍ത്തകള്‍, Narendra Modi Malayalam news, നരേന്ദ്ര മോദി മലയാളം വാര്‍ത്തകള്‍, BJP, ബിജെപി, BJP news, ബിജെപി വാര്‍ത്തകള്‍, BJP Malyalam news, ബിജെപി മലയാളം വാര്‍ത്തകള്‍, BJP election news, ബിജെപി തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, BJP Kerala news, ബിജെപി കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com