കര്‍ഷക സമരം: ആശങ്കയറിയിച്ച് സുപ്രീം കോടതി, ഹർജികൾ ജനുവരി 11ന് കേൾക്കും

കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങളിൽ യാതൊരു പുരോഗതിയും കാണുന്നില്ലെന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു

Farmers Protest, കർഷക സമരം, Delhi Protest, ഡൽഹിയിലെ കർഷക പ്രതിഷേധം, Farmers Protest, കർഷക സമരം പത്താം ദിവസത്തിലേക്ക്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളെയും അതിനെതിരെ ഡൽഹി അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും ചോദ്യം ചെയ്തുകൂണ്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ജനുവരി 11 ന് പരിഗണിക്കും.

കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങളിൽ യാതൊരു പുരോഗതിയും കാണുന്നില്ലെന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. തുടർന്ന് സർക്കാരും കർഷകരും തമ്മിൽ ആരോഗ്യകരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചു.

കർഷക നേതാക്കളുമായി ചർച്ച നടക്കുന്നുണ്ടെന്നും ഒത്തുതീർപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഉടൻ വാദം കേൾക്കുന്നത് ഉചിതമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Read More: കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് സർക്കാർ; ഏഴാം ചർച്ചയും പരാജയം

അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭ മേഖലകളില്‍ കടുത്ത ശൈത്യത്തിന് പുറമെ മഴയും തുടരുകയാണ്. ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രാജ്യവ്യാപക ക്യാമ്പയിനിന് കര്‍ഷകര്‍ ഇന്ന് തുടക്കമിട്ടു. സിംഗുവും തിക്രിയും അടക്കം ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ നാളെ ട്രാക്ടര്‍ റാലി നടത്തും.

കേന്ദ്ര സർക്കാരും കർഷക യൂണിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ ഏഴാം ഘട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു വിട്ടുവീഴ്‌ചയ്‌ക്കുമില്ലെന്ന് കർഷകർ നിലപാടെടുത്തു. ഇതോടെ ചർച്ച പരാജയമാകുകയായിരുന്നു.

“വിവാദ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം. മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് വിവാദ നിയമങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാമെന്ന കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിയും ഞങ്ങൾ അംഗീകരിക്കില്ല,” എന്നായിരുന്നു ഭാരതീയ കിസാൻ യൂണിന്റെ നിലപാട്.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ നാൽപ്പത്തി രണ്ടാം ദിവസമാണ് ഇന്ന്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ആവർത്തിക്കുന്നു. ഡൽഹിയിൽ അതിശെെത്യം തുടരുകയാണ്. കടുത്ത തണുപ്പിനിടയിലും ആയിരങ്ങളാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We encourage consultation says sc after centre conveys healthy discussions going on with farmers

Next Story
ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽISRO, ISRO scientist claims he was poisoned, Tapan Misra,Tapan Misra, ISRO scientist, ISRO Recruitment, isro chairman, isro, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com