ഗാന്ധിനഗർ: ഇന്ത്യയ്ക്ക് വേണ്ടത് പാക്കിസ്ഥാന്റെയോ ചൈനയുടെയോ ഭൂമിയല്ലെന്നും, മറിച്ച് സമാധാനമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ബിജെപി സംഘടിപ്പിച്ച ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി.

രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കി നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്നും ഗഡ്കരി പറഞ്ഞു. വിദേശകാര്യവും ആഭ്യന്തരവും ഗൌരവത്തോടെ പ്രവർത്തിച്ചതാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും 11,000 ത്തിലേറെ കോവിഡ് ബാധിതർ; അതീവ ജാഗ്രത

രാജ്യത്തിനകത്ത് നിന്നും, പുറത്തുനിന്നും ഉള്ള സുരക്ഷ വെല്ലുവിളികളെ നേരിടാന്‍ മോദി സര്‍ക്കാറിന് സാധിച്ചുവെന്നും രണ്ടാം മോദി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വെര്‍ച്വല്‍ റാലിയില്‍ നിതിന്‍ ഗഡ്ഗരി സൂചിപ്പിച്ചു.

പാക്കിസ്ഥാനും ചൈനയുമായുള്ള അതിർത്തികളെക്കുറിച്ച് സംസാരിച്ച ഗഡ്കരി പറഞ്ഞു, “ഒരു വശത്ത് ചൈനയും മറുവശത്ത് പാകിസ്ഥാനും ഉണ്ട്. ഞങ്ങൾക്ക് നമുക്ക് വേണ്ടത് സമാധാനവും അഹിസംയുമാണ്.”

മറാത്തി എഴുത്തുകാരൻ ശിവാജി സാവന്ത് എഴുതിയ പ്രശസ്തമായ നോവറിൽ നിന്നുള്ള പരാമർശം ഉദ്ധരിച്ച അദ്ദേഹം, സമാധാനവും അഹിംസയും കഴിവുള്ളവർക്ക് മാത്രമേ സ്ഥാപിക്കാൻ കഴിയൂ എന്നും പറഞ്ഞു.

ഇന്ത്യയെ ശാക്തീകരിക്കാൻ ആഗ്രഹിക്കുന്നത് ഞങ്ങൾ സാമ്രാജ്യത്വവാദികളായതുകൊണ്ടല്ല. ഭൂട്ടാന്റെ ഭൂമി പിടിച്ചെടുക്കാൻ ഞങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. പാകിസ്ഥാന്റെ ശരിയായ ഭൂമി ഏറ്റെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ചൈനയുടെ ഭൂമി ഏറ്റെടുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമാധാനവും സൗഹൃദവും സ്നേഹവും മാത്രമേ ആവശ്യമുള്ളൂ,” ഗഡ്കരി പറഞ്ഞു.

മോദി സർക്കാർ ഇന്ത്യയിൽ നക്സലിസം ഇല്ലാതാക്കിക്കൊണ്ടരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.

രാജ്യം നേരിടുന്ന കൊവിഡ് 19 പ്രതിസന്ധിയെ സൂചിപ്പിച്ച ഗഡ്ഗരി, ഈ പ്രതിസന്ധി കൂടുതല്‍ക്കാലം നിലനില്‍ക്കില്ലെന്ന് പ്രത്യാശിച്ചു. കൊവിഡിനെതിരായ വാക്സിന്‍ ഉടന്‍ തന്നെ തയ്യാറാകുമെന്നും ഗഡ്ഗരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നടത്തിയ ‘ജമ്മു ജന്‍ സംവാദ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തും. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ആഗ്രഹം ചൈന പ്രകടിപ്പിച്ചു. ഞങ്ങളും ഇതിനെ അനുകൂലിക്കുന്നു’ രാജ്‌നാഥ് സിങ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook