‘ഞങ്ങള്‍ക്ക് ജാതിയില്ല, ആരെങ്കിലും ജാതി ചോദിച്ചാല്‍ അടിക്കണം’; ഗഡ്‌കരി

പാവപ്പെട്ടവനെന്നും പണക്കാരനെന്നും, ഉയര്‍ന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ല

pulwama attack, pulwama terror attack, terrorist attack in kashmir, kashmir terrorist attack, JeM, india pakistan relations, indus water treaty, pakistan on pulwama attack, nitin gadkari, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

പുണെ: തന്റെ മണ്ഡലമായ നാഗ്പൂരില്‍ ജാതിക്ക് ഇടമില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ജാതി പറയുന്നവരെ അടിക്കുമെന്നും ഗഡ്കരി പറഞ്ഞു. പുണെയില്‍ ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. താന്‍ ജാതിയില്‍ വിശ്വസിക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

”ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ സ്ഥലത്ത് എത്ര ജാതിയുണ്ടെന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ ഞങ്ങളുടെ നാട്ടില്‍ ജാതിയില്ല. ജാതി ചോദിക്കുന്നവരെ അടിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്” അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നാഗ്പൂരില്‍ നിന്നുമുള്ള എംപിയാണ് ഗഡ്കരി.

സമൂഹത്തെ ജാതിയുടേയും വർഗീയതയുടേയും പിടിയില്‍ നിന്നും മോചിപ്പിക്കണമെന്നും ജാതിയുടെ പേരില്‍ ആരോടും വിവേചനം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ”സമൂഹത്തില്‍ പാവപ്പെട്ടവനെന്നും പണക്കാരനെന്നും, ഉയര്‍ന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ല. പാവങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും വീടും നല്‍കണം. പാവപ്പെട്ടവരെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്” ഗഡ്കരി അഭിപ്രായപ്പെട്ടു.

നേരത്തെ പറഞ്ഞ വാക്കു പാലിക്കാത്ത ജനപ്രതിനിധികളെ ജനം തല്ലുമെന്നും അതിനാല്‍ പാലിക്കാനാകാത്ത വാഗ്‌ദാനങ്ങള്‍ നല്‍കരുതെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായിരുന്നു. പിന്നാലെ മോദിയ്‌ക്കെതിരായ പരോക്ഷ വിമര്‍ശനവും ഗഡ്കരിയെ വിവാദത്തില്‍ ചാടിച്ചിരുന്നു. സ്വന്തം വീട് നോക്കാനാവാത്തവര്‍ക്ക് രാജ്യം നോക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരോക്ഷ വിമര്‍ശനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We dont have caste those who says will be thrasedh nitin gadkari

Next Story
മോദി പെരുമാറുന്നത് ‘പാക് പ്രധാനമന്ത്രി’യെ പോലെയെന്ന് കേജ്‌രിവാള്‍; ‘രാജ ധര്‍മ്മം’ മറന്നെന്ന് നായിഡു
The moderation of comments is automated and not cleared manually by malayalam.indianexpress.com