scorecardresearch

'രോഗവുമായി മല്ലിടുന്ന എന്നോട് നിങ്ങള്‍ ഇത് ചെയ്യരുത്'; രാഹുലിന് പരീക്കറുടെ കത്ത്

തന്നെ സന്ദര്‍ശിച്ചത് 'വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായാണ്' രാഹുല്‍ ഗാന്ധി ഉപയോഗിച്ചതെന്ന് പരീക്കര്‍

തന്നെ സന്ദര്‍ശിച്ചത് 'വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായാണ്' രാഹുല്‍ ഗാന്ധി ഉപയോഗിച്ചതെന്ന് പരീക്കര്‍

author-image
WebDesk
New Update
'രോഗവുമായി മല്ലിടുന്ന എന്നോട് നിങ്ങള്‍ ഇത് ചെയ്യരുത്'; രാഹുലിന് പരീക്കറുടെ കത്ത്

ന്യൂഡല്‍ഹി: അസുഖബാധിതനായി കഴിയുന്ന തന്നെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. തന്നെ സന്ദര്‍ശിച്ചത് 'വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായാണ്' രാഹുല്‍ ഗാന്ധി ഉപയോഗിച്ചതെന്ന് പരീക്കര്‍ ആരോപിച്ചു. റഫേല്‍ ഇടപാടിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് രാഹുല്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിച്ച് പരീക്കര്‍ എഴുതിയ കത്തിലാണ് രൂക്ഷവിമര്‍ശനം.

Advertisment

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പരീക്കറിനെ സന്ദര്‍ശിച്ചത്. 'പുതിയ റഫേല്‍ ഇടപാടില്‍'തനിക്ക് പങ്കില്ലെന്ന് പരീക്കര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി ഇന്നലെ കൊച്ചിയില്‍ പറഞ്ഞിരുന്നു. പാന്‍ക്രിയാറ്റിക് ബാധിച്ച് ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നില വഷളായി തുടരുകയാണ്. എതിരാളികളേയും ആശ്ലേഷിക്കാനുളള ഇന്ത്യന്‍ രാഷ്ട്രീയ പാരമ്പര്യം ഓര്‍ത്താണ് രാഹുലിനെ താന്‍ സ്വീകരിച്ചതെന്ന് പരീക്കര്‍ പറഞ്ഞു.

'റഫേലിനെ കുറിച്ച് എനിക്ക് അറിവോ പങ്കോ ഉണ്ടായിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞതായി താങ്കളെ ഉദ്ദരിച്ച് ഇന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. നിങ്ങളുടെ സന്ദര്‍ശനം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഉപയോഗിച്ചത് എന്നത് എന്നെ തളര്‍ത്തുന്നു. നിങ്ങള്‍ എന്നോടൊപ്പം ചെലവഴിച്ച അഞ്ച് മിനുട്ടിനുളളില്‍ റഫേല്‍ ഇടപാടിനെ കുറിച്ചോ മറ്റോ നമ്മള്‍ സംസാരിച്ചിരുന്നോ. അതിനെ കുറിച്ച് യാതൊന്നും തന്നെ സംസാരിച്ചിട്ടില്ല,' പരീക്കര്‍ പറഞ്ഞു. തന്നെ സന്ദര്‍ശിച്ചതിന് ശേഷം അത്രത്തോളം തരംതാണ രീതിയില്‍ പ്രസ്താവന നടത്തിയത് രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശത്തെ തന്നെ സംശയത്തിലാക്കുന്നതാണെന്നും പരീക്കര്‍ പറയുന്നു. ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രോഗത്തോടെ കഴിയുന്ന ഒരാളോട് ഇത്തരത്തിലുളള രാഷ്ട്രീയതന്ത്രം എടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rahul Gandhi Manohar Parrikar Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: