scorecardresearch

26ാം ആഴ്ചയിലെ ഗര്‍ഭഛിദ്ര കേസ്: കുഞ്ഞിനെ കൊല്ലണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി സുപ്രീം കോടതി

രണ്ട് കുട്ടികളുടെ അമ്മയായ 27കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്

രണ്ട് കുട്ടികളുടെ അമ്മയായ 27കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
Supreme Court, Live, News

'ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ കൊല്ലാന്‍ കഴിയില്ല'; ഇരുപത്തിയാറാം ആഴ്ചയിലെ ഗര്‍ഭഛിദ്ര കേസില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: 26 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഭ്രൂണത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നില്ലെന്നും മാസം തികയാതെയുള്ള പ്രസവത്തിന് അനുമതി നല്‍കുന്നത് ആജീവനാന്തം ശാരീരികവും മാനസികവുമായ വൈകല്യത്തിന് കാരണമാകുമെന്നും കോടതി പറഞ്ഞു. 26 ആഴ്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

Advertisment

ഒക്ടോബര്‍ 9 ന് രണ്ട് സുപ്രീം കോടതി ജഡ്ജിമാരുടെ വനിതാ ബെഞ്ച് ഇതിനുള്ള തീരുമാനം അമ്മയ്ക്ക് വിടണമെന്ന നടപടിക്രമത്തിന് വിധേയയാക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള് തേടിയതോടെ ജഡ്ജിമാരില്‍ ഒരാള്‍ മുന്‍ തീരുമാനം മാറ്റി. അതിജീവനത്തിനുള്ള ഉയര്‍ന്ന സാധ്യതയെ സൂചിപ്പിക്കുന്ന 'സാധാരണ', 'സാധ്യമായത്'. എന്ന് വിലയിരുത്തിയാണ് അതിജീവനത്തിനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് വിഷയം മൂന്നംഗ ബെഞ്ചിന് മുന്നില്‍ പരിഗണനയ്ക്ക് വന്നത്.

രണ്ട് കുട്ടികളുടെ അമ്മയായ 27കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. യുവതിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായും സാമ്പത്തികമായും മാനസികമായും മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താന്‍ സാധിക്കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 9 ന് ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് യുവതിയുടെ മെഡിക്കല്‍ വിശദാംശങ്ങടക്കം പരിശോധിച്ച് നിലപാട് മാറ്റിയത്. 26ാം ആഴ്ചയിലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ ഒക്ടോബര്‍ 9 ലെ ഉത്തരവ് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരും അപേക്ഷ നല്‍കിയിരുന്നു.

Advertisment
Supreme Court India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: