Latest News

‘നമ്മൾ ജീവിക്കുന്നത് താലിബാൻ രാഷ്ട്രത്തിലല്ല;’ ഹിന്ദു രക്ഷാദൾ നേതാവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

രാജ്യം മുഴുവൻ ‘ആസാദി കാ അമൃത്’ മഹോത്സവം ആഘോഷിക്കുന്ന കാലത്ത് പോലും, ചില മനസ്സുകൾ ഇപ്പോഴും അസഹിഷ്ണുതയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു

Delhi court, Hindu Raksha Dal, Pinky Chaudhary, anti muslim rally, jantar mantar, delhi news, delhi, indian express, indian express news

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ മുസ്ലീം വിരുദ്ധ മുദ്രാവാക്യം ഉയർത്തിയ കേസിൽ ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. “നമ്മൾ താലിബാൻ രാഷ്ട്രത്തിലല്ല” ജീവിക്കുന്നതെന്ന് ജാമ്യാപേക്ഷ തള്ളവെ കോടതി അഭിപ്രായപ്പെട്ടു.

“നമ്മൾ താലിബാൻ രാഷ്ട്രത്തിലല്ല. നമ്മുടെ നാനാത്വ -ബഹുസ്വര സമൂഹത്തിൽ വിശുദ്ധമായ ഭരണ തത്വമാണ് നിയമവാഴ്ച. രാജ്യം മുഴുവൻ ‘ആസാദി കാ അമൃത്’ മഹോത്സവം ആഘോഷിക്കുമ്പോൾ, ചില മനസ്സുകൾ ഇപ്പോഴും അസഹിഷ്ണുതയിലും സ്വയം കേന്ദ്രീകൃതവുമായ വിശ്വാസങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുന്നു,” അഡീഷണൽ സെഷൻസ് ജഡ്ജ് അനിൽ ആന്റിലിന്റെ ഉത്തരവിൽ പറയുന്നു.

ചൗധരിയുടെ അഭിമുഖം “വലി വർഗീയ വിദ്വേഷങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. “അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ചെയ്തികൾ സൂചിപ്പിക്കുന്നത് സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്ക് നേർക്കുള്ള വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്,” കോടതി അഭിപ്രായപ്പെട്ടു.

ആർട്ടിക്കിൾ 19 (1) (എ) പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വാഭാവിക അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലികാവകാശം എന്നതിൽ യാതൊരു അവകാശവുമില്ല. എന്നാൽ അതിനൊപ്പം ഞാൻ പറയേണ്ടതുണ്ട് അത് ഉപാധികളില്ലാതെ ഉപയോഗിക്കാവുന്ന അവകാശമല്ലെന്ന്, ”കോടതി പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാറ്റിനുമുള്ള അവകാശമല്ലെന്നും അത് മറ്റുള്ളവരുടെ മൗലികാവകാശത്തിന്മേലുള്ള ലംഘനമായി ഉപയോഗിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സമാധാനം, ഐക്യം, പൊതു ക്രമം എന്നിവ നിലനിർത്തുന്നതിനായി മുൻവിധിയുള്ള പ്രവൃത്തികളിലേക്ക് ഇത് വ്യാപിപ്പിക്കാനാവില്ലെന്നും നമ്മുടെ സമൂഹത്തിന്റെ മതേതര ഘടനയെ ആക്രമിക്കാനും ഇല്ലാതാക്കാനും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

“സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യം” എന്ന പരിഗണന വച്ച്, “ഉൾക്കൊള്ളലുകളെയും പൊതു സാഹോദര്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഭരണഘടനാ തത്വങ്ങൾ ചവിട്ടിമെതിക്കാൻ” പ്രതികളെ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പ്രതിക്കെതിരായ ആരോപണങ്ങൾ കടുത്ത സ്വഭാവമുള്ളതാണെന്നും “ഇത്തരം സംഭവങ്ങൾ സാമുദായിക സംഘർഷങ്ങൾ ആളിക്കത്തിക്കുകയും കലാപത്തിലേക്ക് നയിക്കുകയും പൊതുജനങ്ങളിൽ ജീവനും സ്വത്തിനും നാശമുണ്ടാക്കുകയും ചെയ്താൽ അത് പ്രതിരോധിക്കാനാവില്ല,” എന്നും കോടതി അഭിപ്രായപ്പെട്ടു.

കേസിൽ അന്വേഷണം ആരംഭ ഘട്ടത്തിലാണെന്നും കൂട്ടുപ്രതികളെ തിരിച്ചറിയണമെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുക്കളും ഇനിയും പിടിച്ചെടുക്കാനുണ്ടെന്നും കോടതി പറഞ്ഞു.

ഈ മാസം ആദ്യം നടന്ന ഒരു പരിപാടിക്കിടെ ജന്തർ മന്ദറിൽ പ്രകോപനപരവും മുസ്ലീം വിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിന് അറസ്റ്റിലായ മൂന്ന് പേർക്ക് ആഗസ്റ്റ് 13 ന് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചിരുന്നു. അവരുടെ “കടുത്ത പരാമർശങ്ങൾ” ജനാധിപത്യവിരുദ്ധവും ഒരു പൗരനിൽ നിന്ന് ഉയരാൻ പാടില്ലാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: We are not in a taliban state court rejects hindu raksha dal chiefs anticipatory bail plea

The moderation of comments is automated and not cleared manually by malayalam.indianexpress.com