ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് കള്ളം പറഞ്ഞതിന് ജനങ്ങളോട് മാപ്പു പറഞ്ഞ് വനം വകുപ്പ് മന്ത്രി സി.ശ്രീനിവാസന്‍. അപ്പോളോ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ജയലളിത ഭക്ഷണം കഴിച്ചതായും ആളുകളെ കാണുന്നതായും പറഞ്ഞതെല്ലാം കള്ളമായിരുന്നു. ആരും അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മധുരയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അവരെ കാണാന്‍ ആളുകള്‍ വരുന്നുണ്ടെന്നുമെല്ലാമായിരുന്നു അന്നു മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് പാര്‍ട്ടിയിലുള്ളവര്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ട് പറഞ്ഞിരുന്ന കള്ളങ്ങളായിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആ സമയത്ത് ആരും ജയലളിതയെ കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണം സംഭവിച്ചത് ഡിസംബര്‍ അഞ്ചിനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ