ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. രാഹുല്‍ രാജ്യത്തെ അപമാനിച്ചെന്നും യുഎന്നില്‍ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാന്‍ പാക്കിസ്ഥാന് രാഹുല്‍ ആയുധം നല്‍കിയെന്നും ജാവേദ്ക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തീര്‍ത്തും ഉത്തരവാദിത്ത രഹിതമായ രാഷ്ട്രീയമാണെന്നും രാഹുല്‍ മാപ്പ് പറയണമെന്നും ജാവേദ്ക്കര്‍ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ രാഹുലിന്റെ പ്രസ്താവനകള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും ജനരോക്ഷത്തെ തുടര്‍ന്ന് രാഹുല്‍ സ്വന്തം നിലപാടില്‍ യൂടേണ്‍ എടുക്കുകയായിരുന്നുവെന്നും ജാവേദ്ക്കര്‍ പറഞ്ഞു.
Read More: ‘നിങ്ങളുടെ മുത്തച്ഛനെ പോലെ നിലപാടെടുക്കൂ’; രാഹുലിന് പാക് മന്ത്രിയുടെ മറുപടി
വയനാട്ടില്‍ നിന്നും ജയിച്ചതോടെ രാഹുലിന്റെ മാനസികാവസ്ഥ തന്നെ മാറിയോ എന്ന് ജാവേദ്ക്കര്‍ പരിഹസിച്ചു. ജാവേദ്ക്കറിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല രംഗത്തെത്തി. സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു സുര്‍ജെവാലയുടെ പ്രതികരണം.
അതേസമയം, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാക്കിസ്ഥാന് ഇടപെടേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്. പാക് ടെക്നോളജി മന്ത്രിയായ ഫവാദ് ഹുസൈന് ചൗധരിയാണ് രാഹുലിന് മറുപടി നല്‍കിയത്. തന്റെ മുത്തച്ഛനെ പോലെ ഉറച്ച നിലപാടെടുക്കണമെന്നായിരുന്നു ഫവാദിന്റെ പ്രതികരണം.
Also Read: കശ്മീരിലെ സംഘര്‍ഷങ്ങൾക്ക് കാരണം പാക്കിസ്ഥാൻ: രാഹുൽ ഗാന്ധി
”നിങ്ങളുടെ രാഷ്ട്രീയത്തിലെ പ്രധാന പ്രശ്നം ആശയക്കുഴപ്പമാണ്. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്ക്കുന്ന നിലപാടെടുക്കൂ, ഇന്ത്യയുടെ മതേതരത്വത്തിന്റേയും സ്വതന്ത്ര ചിന്തയുടേയും പ്രതീകമായ നിങ്ങളുടെ മുത്തച്ഛനെ പോലെ നിലപാടെടുക്കൂ” എന്നായിരുന്നു ഫവാദിന്റെ ട്വീറ്റ്.