വാഷിങ്ടൺ: ഐസുകട്ടകൾ തിരമാലകളായി മാറുന്ന അപൂർവ പ്രതിഭാസത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. തണുത്തുറഞ്ഞ അറ്റ്‌ലാന്റിക് സമുദ്രത്തിൽനിന്ന് ഐസുകട്ടകൾ തീരത്തേക്കു കയറുന്ന ദൃശ്യമാണ് വിഡിയോയിലുളളത്. അമേരിക്കയിൽനിന്നുളള കാഴ്ച ബ്രാൻഡൻ ബാൻക്രാഫ്റ്റ് എന്ന അമേരിക്കക്കാരനാണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തത്.

ബോട്ടു ജെട്ടിയിലെ തൂണുകളിലും ഭിത്തിയിലും ഹിമപാളികള്‍ ശക്തമായി വന്നിടിക്കുന്നതും തൂണുകൾ കടപുഴക്കുന്നതും വിഡിയോയിലുണ്ട്. നോര്‍ത്ത് കരോലിനയില്‍ കടല്‍ത്തീരത്ത് റസ്റ്ററന്റ് നടത്തുന്ന ബാന്‍ക്രോഫ്റ്റ് ഈ അപൂര്‍വ്വ പ്രതിഭാസം കാണുകയും ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ ചെയ്യുകയുമായിരുന്നു. ഇത്തരമൊരു പ്രതിഭാസത്തിന്റെ വിഡിയോ ഇതാദ്യമാണെന്നാണ് പലരും പറയുന്നത്. കടുത്ത ശൈത്യമാണ് കിഴക്കന്‍ അമേരിക്കയിലും കാനഡയിലും അനുഭവപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ