ഖത്തർ എയർവേയ്സ് വിമാനം വാട്ടർ ടാങ്കറിലിടിച്ചു

സംഭവത്തിനുപിന്നാലെ വിമാനത്തിൽനിന്നും മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി

കൊൽക്കത്ത: ഖത്തർ എയർവേയ്സ് വിമാനം വാട്ടർ ടാങ്കറിലിടിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽനിന്നും നൂറിലധികം യാത്രക്കാരുമായി ദോഹയിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2.30 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുമ്പോഴാണ് വിമാനത്താവളത്തിലെ വാട്ടർ ടാങ്കറിലിടിച്ചതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒഫീഷ്യൽ പിടിഐയോട് പറഞ്ഞു.

സംഭവത്തിനുപിന്നാലെ വിമാനത്തിൽനിന്നും മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് എഎഐ അധികൃതർ വ്യക്തമാക്കി. 103 യാത്രക്കാർക്കും വിമാനത്താവളത്തിന് അടുത്തുളള ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. ഇവർക്ക് നാളെ പുലർച്ചെ മൂന്നു മണിക്കുളള വിമാനത്തിൽ യാത്രാ സൗകര്യം ഒരുക്കും, എഎഐ അധികൃതർ പറഞ്ഞു.

അപകടത്തിൽ വിമാനത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിജിസിഎയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Water tanker hits qatar airways aircraft kolkata airport

Next Story
പട്ടേൽ പ്രതിമ പണികഴിപ്പിച്ച ബിജെപി ഗാന്ധിജിയുടെ പ്രതിമ പണിയാത്തതെന്തെന്ന് ശശി തരൂർshashi tharoor, ശശി തരൂർ,trivandrum, തിരുവനന്തപുരം,loksabha election,ലോകസഭാ തിരഞ്ഞെടുപ്പ്, congress, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com