ജാബുവ: മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ജാതി മാറി വിവാഹം ചെയ്ത യുവതിക്ക് ഗ്രാമവാസികളുടെ വക ശിക്ഷ. 20കാരിയായ പെണ്‍കുട്ടിയെ കൊണ്ട് സ്വന്തം ഭര്‍ത്താവിനെ ഗ്രാമവാസികള്‍ തോളിലേറ്റി നടത്തിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്.
33 സെക്കന്‍ഡ് ദൈര്ഘ്യുളള വീഡിയോയില്‍ യുവതി ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്നത് കാണാം. പെണ്‍കുട്ടിയുടെ നടത്തത്തിന്റെ വേഗം കുറയുമ്പോള്‍ നാട്ടുകാര്‍ കൂകി വിളിക്കുന്നുമുണ്ട്. കൂടാതെ ഗ്രാമവാസികള്‍ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജബുവ എസ്പി പറഞ്ഞു. കുറ്റക്കാരായ എല്ലാവര്ക്കും എതിരെ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.