scorecardresearch

Delhi Red Fort Blast: രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ

Delhi Red Fort Explosion: സ്ഫോടനം ഉണ്ടായ ഉടനെ ആളുകൾ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. റോഡിനു നടുവിലാണ് സ്‌ഫോടനം നടന്നത്

Delhi Red Fort Explosion: സ്ഫോടനം ഉണ്ടായ ഉടനെ ആളുകൾ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. റോഡിനു നടുവിലാണ് സ്‌ഫോടനം നടന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
delhi blast

Delhi Red Fort Blast Updates

Delhi Red Fort  Blast Updates: ന്യൂഡൽഹി: അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനമാണ് ഡൽഹിയിൽ അതീവ സുരക്ഷാ മേഖലായ ചെങ്കോട്ടയിൽ തിങ്കളാഴ്ച വൈകിട്ട് ഉണ്ടായത്.സ്ഫോടനത്തിൽ ഇതുവരെ ഒൻപത് മരണം സ്ഥിരീകരിച്ചു. ഇതിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. 20 പേർ പരിക്കേറ്റ് ചികിത്സയിലാണ്

Advertisment

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം വൈകിട്ട് 6.52-നാണ് സ്ഫോടനം ഉണ്ടായത്.നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ എട്ടോളം വാഹനങ്ങൾ കത്തിനശിച്ചു. 

Also Read:ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം;എട്ട് മരണം, 12 പേർ ചികിത്സയിൽ, രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം

സ്ഫോടനം ഉണ്ടായ ഉടനെ ആളുകൾ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. റോഡിനു നടുവിലാണ് സ്‌ഫോടനം നടന്നത്. ആദ്യം മേഖലയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പുറത്തുവന്നത്. എന്നാൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഡൽഹി പോലീസ് തന്നെ സ്ഥിരീകരിച്ചു.

Advertisment

Also Read:350 കിലോ സ്ഫോടകവസ്തുക്കൾ, എകെ-47 തോക്ക്; ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിൽ

പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തീ പൂർണമായും അണച്ചുവെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. കാറിനു സമീപമുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.

Also Read:ബിഹാർ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം, ചൊവ്വാഴ്ച വോട്ടെടുപ്പ്, വോട്ടെണ്ണൽ വെള്ളിയാഴ്ച

അതേസമയം, സ്‌ഫോടനത്തിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു. 12 പേരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. സ്‌ഫോടനത്തിന് പിന്നാലെ മേഖലയിലേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ, മെട്രോ സർവ്വീസുകൾ നിർത്തിവെച്ചിട്ടില്ല. സ്‌ഫോടനത്തിൻറെ പശ്ചാത്തലത്തിൽ ഡൽഹിയിലും രാജ്യത്തെ മറ്റ് പ്രധാനനഗരങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി. 

നേരത്തെ തിങ്കളാഴ്ച രാവിലെ ഫരീദാബാദിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ധൗജ് ഗ്രാമത്തിലെ വാടക വീട്ടിൽ ജമ്മു കശ്മീർ പോലീസിലെ ഒരു സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. ഇതിനുപിന്നാലെ രാജ്യത്ത് വിവിധയിടങ്ങളിൽ ജാഗ്രതാ നിർദേശം തുടരുന്നതിനിടയിലാണ് രാജ്യതലസ്ഥാനത്തെ സ്‌ഫോടനം.

Read More:തിരുപ്പതി ലഡുവിനായി വ്യാജ നെയ്യ്; 250 കോടിയുടെ തട്ടിപ്പ് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: