ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച കായിക താരങ്ങളിലൊരാളും ഒളിമ്പിക് മെഡല്‍ ജേതാവുമാണ് മേരി കോം. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡല്‍ നേടിയിട്ടുള്ള വ്യക്തിയാണ് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദന്‍ സിങ് റാത്തോഡ്. ഇരുവരും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. നവംബര്‍ 15 മുതല്‍ 24 വരെ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന പരുപാടിക്കിടെയാണ് മേരി കോമും റാത്തോഡും നേര്‍ക്കുനേര്‍ വന്നത്.
ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെത്തിയതായിരുന്നു കായിക മന്ത്രി. ടൂര്‍ണമെന്റിന് മുന്നോടിയായി താരങ്ങളെ കാണാനായി എത്തിയതായിരുന്നു മന്ത്രി. ഇതിനിടെ മന്ത്രി മേരി കോമില്‍ നിന്നും ബോക്‌സിങ് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബോക്‌സിങ് ഗ്ലൗസ് അണിഞ്ഞ് മേരി കോമിനെ ഏറ്റുമുട്ടുന്ന റാത്തോഡിന്റെ വീഡിയോ മേരി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. കായിക താരമായിരുന്നതിനാല്‍ എളുപ്പത്തില്‍ പഠിക്കാന്‍ റാത്തോഡിന് സാധിക്കുന്നുണ്ട്. മുന്നിലുള്ളത് മന്ത്രിയാണെന്ന് മേരിയും ബോക്‌സിങ് ഇതിഹാസമാണെന്ന് മന്ത്രിയും മറന്നതോടെ രസകമരായ നിമിഷമാണ് കാഴ്ച്ചക്കാര്‍ക്ക് ലഭിച്ചത്.
പിന്നാലെ ബോക്‌സിങ് താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മന്ത്രിയോട് മേരി കോം നന്ദി പറയുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ബ്രാന്റ് അംബാസിഡറാണ് മേരി കോം. അതേസമയം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നയിക്കുന്നതും മേരിയാണ്. അഞ്ച് വട്ടം ലോക ചാമ്പ്യനായിട്ടുള്ള താരമാണ് മേരി.
Seeing is believing. Thank you Hon’ble @Ra_THORe ji for all the supports and encouragement’s. #PunchMeinHainDum @BFI_official @Media_SAI @IndiaSports pic.twitter.com/0lEty9NIEb
— Mary Kom (@MangteC) November 1, 2018