ബ്രസന്‍സ്: ചില നേതാക്കൾ അങ്ങനെയാണ്. ഫോട്ടോഗ്രാഫറെ കണ്ടാൽ പിന്നെ എല്ലാം മറക്കും. ഈ കൂട്ടത്തിൽ നിരവധി രാഷ്ടത്തലവന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ പ്രധാനിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ ചര്‍ച്ചകള്‍ക്കായി ബ്രസന്‍സിലെത്തിയ ട്രംപ് ഗ്രൂപ്പ് ഫോട്ടോയിൽ പ്രാമുഖ്യം ലഭിക്കാൻ വേണ്ടി കാണിക്കുന്ന വ്യഗ്രതയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഫോട്ടോയിൽ നടുവിൽ സ്ഥാനം ലഭിക്കാനായി മൊണ്ടെനെഗ്രോ പ്രധാനമന്ത്രി ഡസ്‌ക്കോ മാര്‍വോയിക്കിനെ ട്രംപ് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.


സിഎൻഎൻ

കഴിഞ്ഞ വ്യാഴാഴ്ചാണ് നാറ്റോ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കളെല്ലാം ഗ്രൂപ്പ് ഫോട്ടോയ്ക്കായി തയ്യാറായി. മറ്റു നേതാക്കള്‍ക്കൊപ്പം നില്ക്കുകയായിരുന്ന ഡസ്‌ക്കോയുടെ വലത് കൈയില്‍ അടിച്ച ശേഷമാണ് ട്രംപ് അദ്ദേഹത്തെ തള്ളിമാറ്റിയത്. യൂറോപ്യന്‍ രാജ്യമാണെങ്ങ്കിലും മൊണ്ടിനെഗ്രോ നിലവില്‍ നാറ്റോയില്‍ അംഗമല്ല. ജൂൺ അഞ്ചിനാണ് മൊണ്ടെനെഗ്രോക്ക് സംഘടനയിൽ അംഗത്വം ലഭിക്കുക. ട്രംപിന്റെ ചെയ്തിയിൽ ഡസ്‌ക്കോ പ്രതികരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ