വാഷിങ്‌ടൺ: യുഎസ് നേവി പൈലറ്റ് പുറത്തുവിട്ട ‘പറക്കും തളിക’യുടെ വീഡിയോ വ്യാജമല്ലെന്ന് പെന്റഗൺ. മുൻപ് സാമൂഹ്യമാധ്യമങ്ങളിൽ പറക്കും തളികയുടേത് എന്നുപറഞ്ഞ് വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോയാണ് വീണ്ടും പങ്കുവച്ചിരുന്നത്.

വീഡിയോ വ്യാജമല്ലെന്നാണ് യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ പെന്റഗൺ കൂടി പങ്കുവച്ചതോടെ ദുരൂഹത വർധിച്ചു. വീഡിയോയുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് തങ്ങൾ നേരിട്ട് ഇത് പങ്കുവയ്‌ക്കുന്നതെന്ന് യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

Read Also: മുസ്‌ലിങ്ങളുടെ കടയിൽ നിന്ന് പച്ചക്കറി വാങ്ങരുത്; വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ

‘വിശദീകരിക്കാൻ സാധിക്കാത്ത ആകാശപ്രതിഭാസം’ എന്നാണ് പെന്റഗൺ ഈ വീഡിയോ പുറത്തുവിട്ട് പറഞ്ഞിരിക്കുന്നത്. 2007 ലും 2017 ലും ഇങ്ങനെയൊരു വീഡിയോ പ്രചരിച്ചിരുന്നു. അന്യഗ്രഹ യുഎഫ്ഒ ആണെന്നാണ് അന്ന് ആളുകൾ പറഞ്ഞിരുന്നത്.

ഇൻഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം. വീഡിയോ സൈന്യം തന്നെ ചിത്രീകരിച്ചതാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് നേവി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പെന്റഗൺ ആദ്യമായാണ് വീഡിയോ പുറത്തുവിടുന്നത്.

പേടകത്തിലുള്ളത് എന്താണെന്ന് വ്യക്തമാക്കാൻ പെന്റഗണിന് സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് പെന്റഗൺ വിശദീകരിച്ചു. ആകാശത്തു കാണപ്പെടാത്ത തിരിച്ചറിയപ്പെടാത്ത വസ്‌തുക്കളാണ് യുഎഫ്‌ഒകൾ. ഇത് അജ്ഞാതജീവിയാണെന്നും അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന പേടകമാണെന്നും പ്രചരണമുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് ഇല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook