ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്തമഴയില്‍ മണ്ണിടിഞ്ഞ് സ്കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ പലയിടത്തും മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ കനത്ത മഴയാണ് ഹിമാചലില്‍ തുടരുന്നത്.

പലയിടത്തും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരവും തകിടം മറിഞ്ഞു. കഴിഞ്ഞ ദിവസം ബിലാസ്പൂരില്‍ വെച്ച് തലനാരിഴയ്ക്കാണ് സ്കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്കൂട്ടറിന് പിന്നിലാണ് മണ്ണും കൂറ്റന്‍ പാറകളും വന്നുവീണത്.

റോഡിലുണ്ടായിരുന്നവര്‍ വിളിച്ചു കൂവുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. സ്വാതന്ത്ര്യദിനമായ ബുധനാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook